ഹര്‍ഷ പുതുശ്ശേരി ഇന്ത്യാ ബുക്ക് ഓഫ് റെക്കോഡ്സില്‍
കോഴിക്കോട്: ബാലുശ്ശേരി ഇയ്യാട് സ്വദേശിയായ ചിത്രകാരി ഹര്‍ഷ പുതുശ്ശേരി ഇന്ത്യാ ബുക്ക് ഓഫ് റെക്കോഡ്സില്‍ ഇടംനേടി. പെന്‍സിലിന്റെ വേസ്റ്റ് ഒട്ടിച്ച് പെണ്‍കുട്ടിയുടെ ചിത്രം രൂപകല്പന ചെയ്താണ് ഹര്‍ഷ ഇന്ത്യാ ബുക്കില്‍ കയറിയത്. 1.95 മീറ്റര്‍ നീളവും 65 സെന്റീമീറ്റര്‍ നീളമുള്ളതുമാണ് ചിത്രം. 90 പെന്സിലാണ് ചിത്രത്തിനുവേണ്ടി ഉപയോഗിച്ചത്. കൊയിലാണ്ടി പൊലിസ് സ്റ്റേഷനിലെ എസ്.ഐ പി.സി രാജന്റെ മകളാണ് ഹര്‍ഷ.
തിരുവനന്തപുരം എന്‍ജിനീയറിങ് കോളജില്‍ നിന്ന് ബയോ ടെക്നോളജിയില്‍ ബിരുദം നേടിയ ഹര്‍ഷ തിരുവനന്തപരുത്ത് കഴിഞ്ഞ വര്‍ഷം ചിത്രപ്രദര്‍ശനം നടത്തിയിരുന്നു. വാട്ടര്‍ കളറിലും അക്രലിക്കിലുമാണ് ചിത്രരചന. കൊയിലാണ്ടി, കൊല്ലം, കൊച്ചി എന്നിവിടങ്ങളില്‍ ഗ്രൂപ്പായി ചിത്രപ്രദര്‍ശനം നടത്തിയിട്ടുണ്ട്. വീട്ടമ്മയായ അനിതയാണ് മാതാവ്. കോഴിക്കോട്ട് നടന്ന ചടങ്ങില്‍ ഹര്‍ഷയ്ക്ക് ഇന്ത്യാ ബുക്ക് ഓഫ് റെക്കോഡ്സിന്റെ സര്‍ട്ടിഫിക്കറ്റും മെമന്റോയും ചിത്രകാരന് പോള്‍ കല്ലാനോട് സമ്മാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."