കിഡ്നി തകരാറിലായ കുടുംബനാഥന് സഹായം തേടുന്നു
കൂറ്റനാട്: സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന പാലക്കാട് ജില്ലയിലെ കൂറ്റനാട് പെരുമണ്ണൂരിലെ എ.വി കുഞ്ഞുമോന്-ഖദീജ ദമ്പതികളുടെ ഏക മകന് ഷാഫി (30). ബേക്കറിയില്‍ ജ്യുസ് മേക്കറായി ജോലി ചെയ്തു വരികയായിരുന്നു. ഷാഫിയുടെ രണ്ടു കിഡ്നിയും തകരാറിലായി മൂന്നു വര്‍ഷമായി തുടര്‍ച്ചയായി ഡയാലിസിസിലൂടെയാണ് അതിജീവിക്കുന്നത്. ആഴ്ചയില്‍ മൂന്നു പ്രാവശ്യം ഡയാലിസിസ് ചെയ്യണം. ഉദാരമതികളുടെ സഹായങ്ങള്‍ കൊണ്ടാണ് ഇതുവരെയും ചികിത്സ മുന്നോട്ടു പോയിരുന്നത്.
വൃക്ക മാറ്റി വെക്കുകയല്ലാതെ മറ്റു മാര്‍ഗങ്ങളില്ലെന്നും അതിനു 15 ലക്ഷത്തില്‍ അധികം രൂപ ചിലവ് വരുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. കൂറ്റനാട് മഹല്ല് കമ്മിറ്റി ഇതിനു വേണ്ടി ഒരു സഹായ സമിതി രൂപീകരിക്കുകയും ചെയ്തു. പല ഭാഗങ്ങളില്‍ നിന്നും സഹായങ്ങള്‍ വരുന്നുണ്ട് എന്നാല്‍ ഓപ്പറേഷന് ആവശ്യമായ തുക കണ്ടെത്താന്‍ ഇതു വരെ കഴിഞ്ഞിട്ടില്ല. ഷാഫിയുടെ ഭാര്യ സക്കീന കിഡ്നി നല്‍കും. പക്ഷെ ശാഫിയുടേത് ബി പോസിറ്റീവും സക്കീനയുടേത് എ പോസിറ്റിവും ആണ്. ഇത് മറികടക്കാന്‍ പ്ലാസ്മ ചികിത്സയും വേണം. എട്ടു ലക്ഷം മുതല്‍ 10 ലക്ഷം രൂപ വരെ ചിലവ് വരും.
മൂന്നര വയസുള്ള അന്സലനയും ഒരു വയസുള്ള നാസ്മിയുമാണ് മക്കള്‍. സഹായ മനസ്കര്‍ ശാഫിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് സഹായം എത്തിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. വിലാസം: ഷാഫി.എ.കെ. അനപ്പറമ്പില്, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, എസ്.ബി.ടി ചാലിശ്ശേരി ബ്രാഞ്ച്, സി.എല്‍.എഫ് നമ്പര്‍ 77103067231, അക്കൗണ്ട് നമ്പര്‍ 67253454539 ബ്രാഞ്ച് കോഡ്. 70249.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."