പെലെയുടെ 46 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് മറികടന്ന് മെസ്സി
ബാഴ്‌സലോണ: ഗോളടിയില്‍ രാജാവായി ലയണല്‍ മെസ്സി. ഒരു ക്ലബിന് വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡാണ് ലയണല്‍ മെസ്സി സ്വന്തമാക്കിയത്. ലാലിഗയില്‍ വല്ലഡോളിഡിനെതിരേ 65ാം മിനുട്ടില്‍ ഗോള്‍ സ്വന്തമാക്കിയതോടെയാണ് മെസ്സി 644 ഗോളുകള്‍ സ്വന്തമാക്കിയത്.
പെലെയുടെ റെക്കോര്‍ഡായ 643 ആണ് മെസ്സി പഴങ്കഥയാക്കിയത്. സ്പാനിഷ് ലാ ലിഗയിലെ കഴിഞ്ഞ മല്‍സരത്തില്‍ വല്ലഡോലിഡിനെ ബാഴ്‌സ 3-0 നു തകര്‍ത്തുവിട്ട കളിയില്‍ ടീമിന്റെ അവസാന ഗോള്‍ മെസ്സിയുടെ വകയായിരുന്നു. ഇതോടെ ചരിത്രനേട്ടവും മെസ്സിയെ തേടിയെത്തി.
ബ്രസീലിയന്‍ ക്ലബ്ബായ സാന്റോസിനു വേണ്ടി 1956-74 കാലഘട്ടത്തില്‍ 19 സീസണുകളിലായിട്ടായിരുന്നു പെലെ 643 ഗോളുകള്‍ നേടിയത്. ഈ ലോക റെക്കോര്‍ഡാണ് മെസ്സിക്കു മുന്നില്‍ വഴി മാറിയത്. 2005ലായിരുന്നു അദ്ദേഹം ബാഴ്‌സയ്ക്കു വേണ്ടി കന്നി ഗോള്‍ നേടിയത്.
757 മത്സരത്തില്‍ നിന്നായിരുന്നു പെലെ ചരിത്ര നേട്ടം സ്വന്തമാക്കിയതെങ്കില്‍ 749 മത്സരത്തില്‍ നിന്നാണ് മെസ്സി സ്വപ്ന തുല്യമായ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്. ബോള്‍ കളിക്കാന്‍ തുടങ്ങിയപ്പോള്‍ ഏതെങ്കിലും റെക്കോര്‍ഡ് തിരുത്താന്‍ കഴിയുമെന്നു താന്‍ ചിന്തിച്ചിരുന്നില്ല. പ്രത്യേകിച്ചും പെലെയുടെ ഈ റെക്കോര്‍ഡ്.
ഇത്രയും വര്‍ഷങ്ങള്‍ തന്നെ സബഹായിച്ച ടീമംഗങ്ങള്‍, കുടുംബ, സുഹൃത്തുക്കള്‍ തുടങ്ങി ഓരേ ദിവസവും പിന്തുണച്ച എല്ലാവര്‍ക്കും നന്ദിയുണ്ടെന്ന് മെസ്സി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ലാ ലിഗയിലെ മറ്റു മല്‍സരങ്ങളില്‍ സെവിയ്യ 1-0നു വലന്‍സിയയെയും അത്‌ലറ്റികോ മാഡ്രിഡ് 2-0നു റയല്‍ സോസിഡാഡിനെയും പരാജയപ്പെടുത്തി. അത്‌ലറ്റിക് ബില്‍ബാവോ വിയ്യാറയലല്‍, ലെവന്റെ ഹ്യുസ്‌ക മല്‍സരം 1-1നു സമനിലയില്‍ കലാശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."