ദന്തരോഗ ചികിത്സാക്യാംപ് നടത്തി
ഗുരുവായൂര്‍: ലയണ്‍സ് ക്ലബ്ബ് ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്റെ സഹകരണത്തോടെ സ്കൂള്‍, പ്ലസ്ടു വിദ്യാര്‍ഥികള്‍ക്കായി സൗജന്യ ദന്തരോഗ ചികിത്സാക്യാംപ് സംഘടിപ്പിച്ചു. ഗുരുവായൂര്‍ എം.എല്‍.എ കെ.വി. അബ്ദുള്‍ഖാദര്‍ ക്യാംപ് ഉദ്ഘാടനം ചെയ്തു.
ക്ലബ്ബ് പ്രസിഡന്റ് സി.ജെ. ഡേവിഡ് സ്വാഗതം പറഞ്ഞു. ചടങ്ങില്‍ ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന് മേഖലാ പ്രസിഡന്റ് ഡോ. ജോജി ആമുഖപ്രഭാഷണം നടത്തി. നൂറ്റമ്പതോളം വിദ്യാര്‍ഥികള്‍ ക്യാംപില്‍ പങ്കെടുത്തു. ദന്തഡോക്ടര്‍മാരായ പി.യു. ബിജോയ്, ബാസ്റ്റിന് വര്‍ക്കി, രശ്മി ജി. നമ്പൂതിരി, എ. ഹരിഭാസ്കര് എന്നിവര്‍ കുട്ടികളെ പരിശോധിച്ചു.
മാലിന്യ സംസ്കരണത്തിന്റെ ഭാഗമായി ഗുരുവായൂര്‍ മുനിസിപ്പാലിറ്റിയിലുള്ള വിവിധ സ്ഥാപനങ്ങളില്‍ മാലിന്യനിക്ഷേപത്തിനായി 25 വേസ്റ്റ് ബിന്നുകള്‍ നല്കി.
വാര്‍ഡ് കൗണ്‍സിലര്‍ എം. രതിടീച്ചര്‍, പിടിഎ പ്രസിഡന്റ് അശോക് കുമാര്‍, സി.സി. ബിജു, കെ.വി. മധു, എം.ഡി. ഇഗ്നേഷ്യസ്, സുധീര്‍കുമാര്‍, എ.സി. ആനന്ദന് ആശംസകളര്‍പ്പിച്ചു. ലയണ്‍സ് ക്ലബ്ബ് സെക്രട്ടറി ടി.വി. ഉണ്ണികൃഷ്ണന് നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."