പൊതുവഴിയില്‍ മൂത്രമൊഴിക്കാന്‍ അനുവദിച്ചില്ല; ഡല്‍ഹിയില്‍ ഇ-റിക്ഷാ ഡ്രൈവറെ തല്ലിക്കൊന്നു
ന്യൂഡല്‍ഹി: മെട്രോ സ്റ്റേഷനു സമീപം പൊതുസ്ഥലത്ത് മൂത്രമൊഴിക്കാന്‍ സമ്മതിക്കാതിരുന്നതിന് വിദ്യാര്‍ഥികള്‍ ഇ-റിക്ഷാ ഡ്രൈവറെ തല്ലിക്കൊന്നു. ഡല്‍ഹിയിലെ ജി.ടി.ബി നഗറില്‍ ശനിയാഴ്ച വൈകുന്നേരമാണ് സംഭവം.
രണ്ടു വിദ്യാര്‍ഥികള്‍ മെട്രൊ സ്റ്റേഷനു സമീപം മൂത്രമൊഴിക്കാന്‍ ശ്രമിച്ചത് തടഞ്ഞതാണ് കാരണം. പ്രകോപിതരായ വിദ്യാര്‍ഥികള്‍ പകരം വീട്ടുമെന്ന് പറഞ്ഞ് തിരിച്ചു പോയി. അല്പസമയത്തികം പതിനഞ്ചോളം ആളുകള്‍ വരികയും റിക്ഷാ ഡ്രൈവറെ മര്‍ദ്ദിക്കുകയുമായിരുന്നു. വിദ്യാര്‍ഥികള്‍ മദ്യപിച്ചിരുന്നതായി ദൃക്സാക്ഷികള്‍ പറയുന്നു.
ഡല്‍ഹി സര്‍വ്വകലാശാലക്കു കീഴിലുള്ള കിരോറി മാല് കോളജ് വിദ്യാര്‍ഥികളാണ് ഇവരെന്ന് മറ്റൊരു റിക്ഷാ ഡ്രൈവറായ പ്രമോദ് പറയുന്നു. ഇതിനു മുന്‍പ് ഇവരെ താന്‍ ഈ കോളജിനു മുന്നില്‍ ഇറക്കിയിരുന്നതായും ഇവരെ കണ്ടാല്‍ തിരിച്ചറിയുമെന്നും പ്രമോദ് കൂട്ടിച്ചേര്‍ത്തു. പൊലിസിന് സി.സി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അവരത് ചെയ്തിട്ടില്ലെന്നും പ്രമോദ് ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."