HOME
DETAILS
MAL
ദേശീയ പണിമുടക്ക് ജനുവരിയില്‍
backup
October 04 2018 | 21:10 PM
കണ്ണൂര്‍: അടുത്തവര്‍ഷം ജനുവരി എട്ട്, ഒന്‍പത് തിയതികളില്‍ സംയുക്ത ട്രേഡ് യൂനിയന്റെ നേതൃത്വത്തില്‍ ദേശീയ പണിമുടക്ക് നടത്തും.
കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയത്തില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. ഇന്ത്യന്‍ റെയില്‍വേ, വ്യോമഗതാഗത മേഖലയിലെയും തുറമുഖ മേഖലയിലെയും തൊഴിലാളികള്‍ പങ്കെടുക്കും. 12 ദേശീയ ട്രേഡ് യൂനിയനുകളും വിവിധ സംസ്ഥാനങ്ങളിലെ സര്‍വിസ് സംഘടനകളും പണിമുടക്കില്‍ പങ്കെടുക്കും.
സ്വകാര്യ വാഹനങ്ങള്‍ അടക്കം പണിമുടക്കില്‍ പങ്കെടുക്കണമെന്ന് ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആര്. ചന്ദ്രശേഖരന് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."