ഹയര്‍സെക്കന്‍ഡറി സ്ഥലം മാറ്റം; വിശദമായ ഉത്തരവിറങ്ങി
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളുകളിലെ പൊതു സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ പുറപ്പെടുവിച്ച് ഉത്തരവിറങ്ങി. സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് കേരളാ അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണല്‍ വിധി നടപ്പാക്കിയാണ് ഉത്തരവായത്. ഇതനുസരിച്ച് അധ്യാപകരുടെ പരാതികള്‍ പരിഹരിക്കുന്നതിനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കും.
കേരളാ അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണല്‍ നിര്‍ദേശിച്ച പോലെ അധ്യാപകരെ കേള്‍ക്കാനും തീരുമാനം കൈക്കൊള്ളാനും സര്‍ക്കാര്‍ തീരുമാനിച്ചു. ഉത്തരവുപ്രകാരം ജില്ലയെ ഒരു യൂനിറ്റായിക്കണ്ട് ഓരോ വിഷയത്തിനുമുള്ള ഒഴിവുകള്‍ തീരുമാനിക്കും. കേസ് നല്കിയ അധ്യാപകര്‍ ഉന്നയിച്ച പൊതുകാര്യങ്ങള്‍ ഉള്‍പ്പെടെ പരിഹരിക്കാന്‍ സര്‍ക്കാര്‍ രൂപീകരിച്ച കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ഉത്തരവില്‍ പറയുന്നു.
കഴിഞ്ഞ ജൂലൈയില്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ് പ്രസിദ്ധീകരിച്ച കരട് ലിസ്റ്റിനെതിരേ ട്രൈബ്യൂണലിനെ സമീപിച്ച അധ്യാപകര്‍ക്ക് അനുകൂലമായി വിധി ലഭിച്ചിരുന്നു. അതിനെതിരേ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതിയും അധ്യാപകരുടെ വാദങ്ങള്‍ അംഗീകരിക്കുകയാണുണ്ടായത്. അനുകമ്പാര്‍ഹ സ്ഥലംമാറ്റത്തിലെ അപാകതകളും സ്ഥലംമാറ്റത്തിലെ മുന്‍ഗണനാ മാനദണ്ഡങ്ങളുമാണ് കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."