HOME
DETAILS
MAL
കരളില്‍ കൊഴുപ്പടിഞ്ഞാല്‍ പ്രമേഹം..!
backup
December 24 2020 | 05:12 AM
തിരുവനന്തപുരം: കരളില്‍ കൊഴുപ്പടിഞ്ഞു കൂടുന്നതുകൊണ്ടുണ്ടാകുന്ന രോഗമേത്..? പ്രമേഹമെന്നാണ് പി.എസ്.സിയുടെ ഉത്തരം. ഭൂരിപക്ഷം പേരും ഫാറ്റിലിവറെന്ന് ഉത്തരമെഴുതി. എന്നാല്‍ പ്രമേഹമെന്ന വിചിത്ര ഉത്തരമായിരുന്നു പി.എസ്.സിയുടേത്. പക്ഷാഘാതം, പ്രമേഹം, ഫാറ്റിലിവര്‍, സ്ട്രോക്ക് എന്നിവയാണ് ഓപ്ഷനുകള്‍.
യു.പി സ്കൂള്‍ അധ്യാപക (യു.പി.എസ്.ടി) തസ്തികയിലേക്ക് കഴിഞ്ഞ നവംബര്‍ ആദ്യവാരം നടന്ന പരീക്ഷയിലാണ് ഈ ചോദ്യമുണ്ടായിരുന്നത്. ഇന്നലെയാണ് ഈ പരീക്ഷയുടെ അന്തിമ ഉത്തര സൂചിക പി.എസ്.സി പ്രസിദ്ധീകരിച്ചത്. ഉത്തര സൂചികയില്‍ പ്രമേഹമെന്ന ഉത്തരം കണ്ടാണ് ഉദ്യോഗാര്‍ഥികള്‍ ഞെട്ടിയത്.
മിക്കവരും ഫാറ്റിലിവറെന്ന ഉത്തരമായിരുന്നു എഴുതിയത്. അതിനാല്‍ നിരവധി പേര്‍ക്ക് ഒരുമാര്‍ക്ക് നഷ്ടമാവുകയും മൈനസ് മാര്‍ക്കിന് ഇടയാവുകയും ചെയ്തു. കരളില്‍ ട്രൈഗ്ലിസറൈഡ്സിന്റെ (ചീത്ത കൊളസ്റ്ററോള്‍) അളവ് കൂടിയാല്‍ ഒരുപക്ഷേ പ്രമേഹത്തിന് സാധ്യതയുണ്ട്.
എന്നാല്‍ ഫാറ്റിലിവറാണ് യഥാര്‍ഥ ഉത്തരമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. മാത്രമല്ല, ഈ പരീക്ഷയ്ക്ക് നല്കിയ റഫറന്‍സ് പുസ്തകത്തിലും ഈ ചോദ്യത്തിന് ഫാറ്റി ലിവറെന്നാണ് ഉത്തരം.
അതിനാല്‍ ആ ചോദ്യം ഒഴിവാക്കി പി.എസ്.സി തെറ്റുതിരുത്തണമെന്നാണ് ഉദ്യോഗാര്‍ഥികളുടെ ആവശ്യം. പക്ഷാഘാതവും സ്ട്രോക്കും ഒന്നുതന്നെയായിട്ടും ഓപ്ഷനുകളില്‍ രണ്ടായിട്ട് കൊടുത്തതും വേറൊരു തമാശ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."