HOME
DETAILS

സുഗതകുമാരി ഇനി കണ്ണീരോര്‍മ

  
backup
December 24 2020 | 05:12 AM

%e0%b4%b8%e0%b5%81%e0%b4%97%e0%b4%a4%e0%b4%95%e0%b5%81%e0%b4%ae%e0%b4%be%e0%b4%b0%e0%b4%bf-%e0%b4%87%e0%b4%a8%e0%b4%bf-%e0%b4%95%e0%b4%a3%e0%b5%8d%e0%b4%a3%e0%b5%80%e0%b4%b0%e0%b5%8b%e0%b4%b0

 


കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: മലയാളമാകെ കവിതയുടെ രാത്രിമഴ പെയ്യിച്ച് നിലപാടുകള്‍ കൊണ്ട് എക്കാലവും തലയുയര്‍ത്തി നിന്ന പെണ്‍കരുത്തിന്റെ പ്രതീകമായ കവയിത്രിയും പരിസ്ഥി പോരാളിയുമായ സുഗതകുമാരി (86) ഇനി കണ്ണീരോര്‍മ. കൊവിഡ് ബാധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ 10.52നാണ് അന്ത്യം.
സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സുഗതകുമാരിയെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് തിങ്കളാഴ്ച ഉച്ചയോടെയാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റിയത്. പിന്നീട് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു. ബ്രോങ്കോ ന്യൂമോണിയ മൂലമുള്ള ശ്വാസതടസ്സം നേരിട്ടിരുന്നു. ശ്വാസകോശമാകമാനം ന്യൂമോണിയ ബാധിച്ചതിനാല്‍ യന്ത്രസഹായത്തോടെയുള്ള ശ്വസനപ്രക്രിയ പോലും ബുദ്ധിമുട്ടായി.
വൃക്കകളുടെ പ്രവര്‍ത്തനവും തകരാറിലായിരുന്നു. ഇതോടൊപ്പം ശരീരം മരുന്നുകളോട് പ്രതികരിക്കാത്ത നില കൂടിയായതോടെ ആരോഗ്യനില കൂടുതല്‍ വഷളായി മരണം സംഭവിക്കുകയായിരുന്നു. ഇന്നലെ വൈകീട്ട് 4.15ന് തൈക്കാട് ശാന്തികവാടത്തില്‍ കര്‍ശന കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് സംസ്‌കരിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം നടത്തിയത്. മലയാളത്തിന്റെ പ്രിയ കവയത്രിക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി സര്‍ക്കാര്‍ ആദരിച്ചു. മകള്‍ ലക്ഷ്മി, സഹോദരി ഹൃദയകുമാരിയുടെ മകള്‍ ശ്രീദേവി പിള്ള, മരുമകന്‍ പത്മനാഭന്‍ വിഷ്ണു എന്നീ കുടുംബാംഗങ്ങള്‍ക്കു മാത്രമാണ് സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കിയത്. കുടുംബാഗങ്ങളും സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ചെത്തിയ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ജില്ലാ കലക്ടര്‍ നവ്‌ജ്യോത് ഖേസ, ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയ പൊലിസുകാര്‍ എന്നിവരും പി.പി.ഇ കിറ്റ് അണിഞ്ഞാണ് ചടങ്ങില്‍ പങ്കെടുത്തത്.
അര നൂറ്റാണ്ടിലേറെയായി തുടരുന്ന കാവ്യജീവിതത്തിനിടെ നിരാലംബര്‍ക്കിടയിലേക്കും തെരുവിലേക്കും കടന്നുചെന്ന സുഗതകുമാരി പരിസ്ഥിതി, ജനകീയ പ്രക്ഷോഭങ്ങളിലെ മുന്നണിപ്പോരാളിയുമായിരുന്നു. സൈലന്റ് വാലി പ്രക്ഷോഭം മുതല്‍ എറ്റവുമൊടുവില്‍ സൈബര്‍ ഇടങ്ങളിലെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരേ വരെ അവര്‍ ശക്തമായി ശബ്ദമുയര്‍ത്തി.
സ്വാതന്ത്ര്യസമര സേനാനിയും എഴുത്തുകാരനുമായിരുന്ന ബോധേശ്വരന്റെയും പ്രൊ. വി.കെ കാര്‍ത്ത്യായനിയമ്മയുടെയും മകളായി 1934 ജനുവരി 22നാണ് ജനനം. തത്ത്വശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടി. തിരുവനന്തപുരം ജവഹര്‍ ബാലഭവന്റെ പ്രിന്‍സിപ്പല്‍, കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തളിര് മാസിക പത്രാധിപര്‍, സംസ്ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷ, പ്രകൃതിസംരക്ഷണ സമിതി സെക്രട്ടറി, നവഭാരതവേദി വൈസ്പ്രസിഡന്റ് തുടങ്ങിയ ചുമതലകള്‍ വഹിച്ചു. അഗതികളായ സ്ത്രീകള്‍ക്കുവേണ്ടി അത്താണി എന്ന ഭവനം, മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കു വേണ്ടി പരിചരണാലയം, അഭയഗ്രാമം എന്നിവയെല്ലാം സുഗതകുമാരിയുടെ സംഭാവനകളാണ്. എഴുത്തച്ഛന്‍ പുരസ്‌കാരവും സരസ്വതി സമ്മാനും ലഭിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, ഓടക്കുഴല്‍ അവാര്‍ഡ്, വള്ളത്തോള്‍ അവാര്‍ഡ്, ബാലാമണിയമ്മ അവാര്‍ഡ്, ലളിതാംബിക അന്തര്‍ജനം അവാര്‍ഡ്, ആശാന്‍ പ്രൈസ്, പി. കേശവദേവ് പുരസ്‌കാരം, കെ.ആര്‍ ചുമ്മാര്‍ അവാര്‍ഡ്, ഒ.എന്‍.വി സാഹിത്യ പുരസ്‌കാരം, ജ്ഞാനപ്പാന പുരസ്‌കാരം തുടങ്ങിയവ ലഭിച്ചു. കേന്ദ്രസര്‍ക്കാരിന്റെ ആദ്യത്തെ 'വൃക്ഷമിത്ര' അവാര്‍ഡ് സുഗതകുമാരിക്കായിരുന്നു.
മുത്തുച്ചിപ്പി, പാതിരാപ്പൂക്കള്‍, പാവം മാനവഹൃദയം, പ്രണാമം, ഇരുള്‍ ചിറകുകള്‍, രാത്രിമഴ, അമ്പലമണി, കുറിഞ്ഞിപ്പൂക്കള്‍, തുലാവര്‍ഷപ്പച്ച, രാധയെവിടെ, കൃഷ്ണകവിതകള്‍, മേഘം വന്നു തൊട്ടപ്പോള്‍, ദേവദാസി, വാഴത്തേന്‍, മലമുകളിലിരിക്കെ, സൈലന്റ് വാലി (നിശ്ശബ്ദ വനം), വായാടിക്കിളി, കാടിനു കാവല്‍ തുടങ്ങിയവയാണ് പ്രധാന കൃതികള്‍.നന്ദാവനം, ബോധേശ്വല ലെയിനില്‍ 'വരദ'യിലായിരുന്നു താമസം. എഴുത്തുകാരനും വിദ്യാഭ്യാസ വിചക്ഷണനുമായിരുന്ന പരേതനായ ഡോ. കെ. വേലായുധന്‍ നായരാണ് ഭര്‍ത്താവ്. ഡല്‍ഹിയില്‍ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷന്‍ തലവനും ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് അസി. ഡയരക്ടറുമായിരുന്നു അദ്ദേഹം. ലക്ഷ്മിയാണ് ഏക മകള്‍. അധ്യാപികയും വിദ്യാഭ്യാസ വിചക്ഷണയുമായ ഹൃദയകുമാരി സഹോദരിയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  3 months ago
No Image

മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം

oman
  •  3 months ago
No Image

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  3 months ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  3 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം;ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 months ago
No Image

ഹിസ്ബുല്ലയ്ക്ക് തിരിച്ചടി; കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വധിച്ചെന്ന് ഇസ്‌റാഈല്‍ സൈന്യം

International
  •  3 months ago
No Image

ഓണ്‍ലൈന്‍ തട്ടിപ്പ്; കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് നഷ്ടം 1.86 കോടി രൂപ

Kerala
  •  3 months ago
No Image

കാണാതായ വിദ്യാഭ്യാസ വകുപ്പ് ഓഫിസ് സീനിയര്‍ സൂപ്രണ്ടിനെ മരിച്ച നിലയില്‍ കണ്ടെത്തി; ജോലി സമ്മര്‍ദ്ദം മൂലമെന്ന് പരാതി

Kerala
  •  3 months ago
No Image

പ്രസംഗത്തിനിടെ ദേഹാസ്വാസ്ഥ്യം, 'മോദിയെ താഴെയിറക്കുന്നതുവരെ മരിക്കില്ല 'തിരികെയെത്തി ഖാര്‍ഗെയുടെ പ്രഖ്യാപനം

National
  •  3 months ago