HOME
DETAILS

അഭയ വധക്കേസ്: പ്രതികള്‍ക്ക് ജീവപര്യന്തം തടവുംപിഴയും

  
backup
December 24 2020 | 05:12 AM

%e0%b4%85%e0%b4%ad%e0%b4%af-%e0%b4%b5%e0%b4%a7%e0%b4%95%e0%b5%8d%e0%b4%95%e0%b5%87%e0%b4%b8%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95

 


സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കോട്ടയം പയസ് ടെന്‍ത് കോണ്‍വന്റില്‍ സിസ്റ്റര്‍ അഭയയെ കൊലപ്പെടുത്തിയ രണ്ടു പ്രതികള്‍ക്കും ജീവപര്യന്തം തടവുശിക്ഷ വിധിച്ച് തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതി.
കൊലപാതകത്തിനും അതിക്രമിച്ചു കടക്കലിനുമായി ഇരട്ട ജീവപര്യന്തവും ആറു ലക്ഷം രൂപ പിഴയുമാണ് ഒന്നാം പ്രതി ഫാ.തോമസ് കോട്ടൂരിന് (73)വിധിച്ചത്. മൂന്നാം പ്രതി സിസ്റ്റര്‍ സെഫിക്ക് (57)ജീവപര്യന്തവും 5 ലക്ഷം രൂപയുമാണ് ശിക്ഷ.
തെളിവു നശിപ്പിക്കലിന് ഇരുവര്‍ക്കും ഏഴുവര്‍ഷം തടവും 50,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. തടവുശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി. പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം അധികം തടവ് അനുഭവിക്കണം. പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി കെ.സനില്‍ കുമാറാണ് വിധി പ്രസ്താവിച്ചത്. കേസില്‍ ഇരുവരും കുറ്റക്കാരെന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.
ഇന്നലെ ശിക്ഷാ വിധി പ്രസ്താവത്തിനു മുന്‍പായി പ്രോസിക്യൂഷനും പ്രതിഭാഗവും കോടതിയില്‍ അന്തിമവാദം നടത്തി. പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നും കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായി പരിഗണിക്കണമെന്നും ഫാ.തോമസ് കോട്ടൂര്‍ കോണ്‍വെന്റില്‍ അതിക്രമിച്ചു കയറിയത് അതീവ ഗൗരവകരമാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
എന്നാല്‍ പ്രായകൂടുതലും ആരോഗ്യപ്രശ്‌നങ്ങളും ഉള്ളതിനാല്‍ ശിക്ഷയില്‍ ഇളവു വേണമെന്ന് തോമസ് കോട്ടൂരിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. കേസില്‍ സ്വാധീനം ചെലുത്താന്‍ ശ്രമിച്ചിട്ടില്ല. കാന്‍സര്‍ മൂന്നാം ഘട്ടത്തിലാണ്. മറ്റു ശാരീരികാസ്വാസ്ഥ്യങ്ങളുമുണ്ടെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. മൂന്നാം പ്രതിയായ സിസ്റ്റര്‍ സെഫിക്ക് വൃക്ക, പ്രമേഹരോഗങ്ങളുണ്ടെന്നും അവരുടെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. ത്രോംബോസിസ് അസുഖമുണ്ട്. ഇതുകാരണം എല്ലുകള്‍ക്ക് ബലക്ഷയം ഉണ്ട്. കുറഞ്ഞ ശിക്ഷ നല്‍കണമെന്നും അഭിഭാഷകന്‍ പറഞ്ഞു. ഫാ. തോമസ് കോട്ടൂരും സെഫിയും ജഡ്ജിയുടെ അടുത്തെത്തി നേരിട്ട് തന്റെ ശാരീരിക ബുദ്ധിമുട്ടുകള്‍ വ്യക്തമാക്കി.
അഭയയുടേത് ആസൂത്രിത കൊലപാതകമായിരുന്നോ എന്ന് കോടതി പ്രോസിക്യൂഷനോട് ചോദിച്ചു. അല്ലെന്ന് സി.ബി.ഐ പ്രോസിക്യൂട്ടര്‍ എം. നവാസ് മറുപടി നല്‍കി.
കോടതിമുറിയില്‍ വാദങ്ങള്‍ പുരോഗമിക്കുമ്പോള്‍ അതെല്ലാം കണ്ണടച്ച് പ്രാര്‍ഥനയിലായിരുന്നു സിസ്റ്റര്‍ സെഫി. അന്തിമ വാദം പൂര്‍ത്തിയാക്കി 11.25നു കോടതി താല്‍ക്കാലികമായി പിരിഞ്ഞു. 11.50 ആയപ്പോള്‍ ജഡ്ജി വന്നു. 12.05ന് വിധി വായിച്ചു തുടങ്ങി. അഞ്ചു മിനിട്ടുകൊണ്ട് വിധിപ്രസ്താവം പൂര്‍ത്തിയാക്കിയപ്പോള്‍ ഇരുപ്രതികളും നിരാശരായി നിന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഒന്നര മണിയോടെ ഫാ. തോമസ് കോട്ടൂരിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കും സിസ്റ്റര്‍ സെഫിയെ അട്ടക്കുളങ്ങര വനിതാ ജയിലേക്കും മാറ്റി. കേസിലെ രണ്ടാം പ്രതി ഫാ. ജോസ് പുതൃക്കയിലിനെ വേണ്ടത്ര തെളിവുകളില്ലാത്തിനാല്‍ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. ഈ ഉത്തരവിനെതിരെ സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കാന്‍ സി.ബി.ഐ തീരുമാനിച്ചിട്ടുണ്ട്. രഹസ്യമൊഴി നല്‍കിയ സാക്ഷികള്‍ ഉള്‍പ്പെടെ 8 പേര്‍ കേസില്‍ കൂറുമാറിയിരുന്നു.
വിചാരണയ്ക്കിടെ കൂറുമാറിയ ഒന്നാം സാക്ഷിയായ സഞ്ജു പി മാത്യുവിനെതിരെ നിയമനടപടിയും സി.ബി.ഐ ആരംഭിച്ചിട്ടുണ്ട്. അതേസമയം വിധിക്കെതിരേ ഹൈക്കോടതിയില്‍ അപ്പീല്‍ പോകനാണ് പ്രതികളുടെ തീരുമാനം.

കൊലയാളികളെ തള്ളാതെ കോട്ടയം അതിരൂപത

കോട്ടയം: സിസ്റ്റര്‍ അഭയ വധക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ഫാ. തോമസ് കോട്ടൂരിനെയും സിസ്റ്റര്‍ സെഫിയെയും തള്ളാതെ കോട്ടയം അതിരൂപത.
കേസിലെ പ്രതികള്‍ക്കെതിരായ ആരോപണം അവിശ്വസനീയമാണ്. കോടതി വിധി മാനിക്കുന്നു. കോട്ടയം അതിരൂപതാംഗമായ സിസ്റ്റര്‍ അഭയ മരിച്ച സംഭവം ദുഃഖകരവും നിര്‍ഭാഗ്യകരവുമായിരുന്നു. പ്രതികള്‍ക്ക് അപ്പീല്‍ നല്‍കാനും നിരപരാധിത്വം തെളിയിക്കാനും അവകാശമുണ്ടെന്നും കോട്ടയം അതിരൂപത അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  2 months ago
No Image

മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം

oman
  •  2 months ago
No Image

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  2 months ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം;ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ഹിസ്ബുല്ലയ്ക്ക് തിരിച്ചടി; കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വധിച്ചെന്ന് ഇസ്‌റാഈല്‍ സൈന്യം

International
  •  2 months ago
No Image

ഓണ്‍ലൈന്‍ തട്ടിപ്പ്; കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് നഷ്ടം 1.86 കോടി രൂപ

Kerala
  •  2 months ago
No Image

കാണാതായ വിദ്യാഭ്യാസ വകുപ്പ് ഓഫിസ് സീനിയര്‍ സൂപ്രണ്ടിനെ മരിച്ച നിലയില്‍ കണ്ടെത്തി; ജോലി സമ്മര്‍ദ്ദം മൂലമെന്ന് പരാതി

Kerala
  •  2 months ago
No Image

പ്രസംഗത്തിനിടെ ദേഹാസ്വാസ്ഥ്യം, 'മോദിയെ താഴെയിറക്കുന്നതുവരെ മരിക്കില്ല 'തിരികെയെത്തി ഖാര്‍ഗെയുടെ പ്രഖ്യാപനം

National
  •  2 months ago