വത്തിക്കാന്‍ ഇടപെട്ടു; വിവാദ ഭൂമിയിടപാട് അന്വേഷിക്കാന്‍ പ്രത്യേക സമിതി
കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമിയിടപാട് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സമിതിയെ നിയോഗിച്ചു.
വത്തിക്കാനിലെ പൗരസ്ത്യ തിരുസംഘത്തിന്റെ നിര്‍ദേശ പ്രകാരം എറണാകുളം അങ്കമാലി അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ ജേക്കബ് മനത്തോടത്താണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. ഈ വര്‍ഷത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
ഡോ. ജോസഫ് ഇഞ്ചോടിയാണ് സമിതിയുടെ കണ്‍വീനര്‍. ഡോ. സാം തോമസ്, അഡ്വ. അബ്രഹാം കെ. ജോണ്‍, സി.ജെ റോമിഡ്, ഡോ. ജോര്‍ജ് അരീക്കല്‍ എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങള്‍. എറണാകുളംഅങ്കമാലി അതിരൂപതയിലെ 2013 ഏപ്രില്‍ ഒന്നു മുതല്‍ 2018 മാര്‍ച്ച് 31 വരെയുള്ള സാമ്പത്തിക ഇടപാടുകള്‍ സമിതി പരിശോധിക്കും. ഭൂമിയിടപാടുകള്‍ പരിശോധിക്കുന്നതിനൊപ്പം ഇതില്‍ അനധികൃതമായോ പുറത്തു പറയാത്ത രീതിയിലോ കണക്കില്‍പെടാത്ത പണമിടപാടുകള്‍ നടന്നിട്ടുണ്ടോയെന്നും പരിശോധിക്കും.
ഇതുകൂടാതെ നിലവില്‍ അതിരൂപത നേരിട്ടുകൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള നടപടികള്‍ തയാറാക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."