എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷ ചോദ്യങ്ങള്‍ തിരഞ്ഞെടുത്ത് ഉത്തരമെഴുതാം
തിരുവനന്തപുരം: മാര്‍ച്ചില്‍ നടക്കുന്ന എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളുടെ മാര്‍ഗനിര്‍ദേശമായി. വിദ്യാര്‍ഥികളുടെ അഭിരുചിക്കനുസരിച്ച് ആവശ്യാനുസരണം ചോദ്യങ്ങള്‍ തിരഞ്ഞെടുക്കാനും ഉത്തരമെഴുതാനും അവസരമൊരുക്കുന്ന വിധം ചോദ്യപേപ്പറില്‍ അധിക ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയായിരിക്കും പരീക്ഷ.
അധിക ഓപ്ഷന്‍ അനുവദിക്കുന്നതിനാല്‍ ചോദ്യങ്ങളുടെ എണ്ണവും വര്‍ധിക്കുന്നതുകൊണ്ട് കൂള്‍ ഓഫ് ടൈം വര്‍ധിപ്പിക്കുമെന്നും മാതൃകാ ചോദ്യങ്ങള്‍ വിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റുകളിലൂടെ ലഭ്യമാക്കി മാതൃകാ പരീക്ഷ നടത്തുമെന്നും പൊതുവിദ്യാഭ്യാസ ഡയരക്ടര്‍ അറിയിച്ചു. എല്ലാ വിഭാഗങ്ങളുടെയും പ്രാക്ടിക്കല്‍ പരീക്ഷകള്‍ എഴുത്തുപരീക്ഷയ്ക്കു ശേഷമായിരിക്കും നടക്കുക.
എഴുത്തുപരീക്ഷയ്ക്കു ശേഷം പ്രാക്ടിക്കല്‍ പരീക്ഷയുടെ തയാറെടുപ്പിനായി ഒരാഴ്ച സമയം നല്‍കും.
കൊവിഡ് സാഹചര്യത്തിലെ വിഡിയോ ക്ലാസുകള്‍ ജനുവരി 31നുള്ളില്‍ പൂര്‍ത്തിയാക്കണമെന്നും ജനുവരി ഒന്നു മുതല്‍ 10, 12 ക്ലാസുകളിലെ കുട്ടികള്‍ക്ക് രക്ഷിതാക്കളുടെ അനുമതിയോടെ ഷിഫ്റ്റായി സ്‌കൂളിലെത്താമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. ഇതിനാവശ്യമായ ക്രമീകരണം ഹെഡ്മാസ്റ്റര്‍, പ്രിന്‍സിപ്പല്‍ ഒരുക്കണം. ജനുവരി ഒന്നു മുതല്‍ മാര്‍ച്ച് 16 വരെ കുട്ടികള്‍ക്ക് ക്ലാസ് റൂം പഠനമുണ്ടായിരിക്കും. ഏതെല്ലാം പാഠഭാഗങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്നതു സംബന്ധിച്ച് സ്‌കൂളുകളെ ഈ മാസം 31ന് മുന്‍പായി വിവരമറിയിക്കും. ഈ പാഠഭാഗങ്ങള്‍ അധ്യാപകര്‍ പൂര്‍ണമായും റിവിഷന്‍ നടത്തണമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."