HOME
DETAILS
MAL
മാഴ്‌സലോക്ക് അര്‍ജന്റീനക്കെതിരേയുള്ള മത്സരം നഷ്ടമാകും
backup
October 04 2018 | 23:10 PM
മാഡ്രിഡ്: കാഫിന് പരുക്കേറ്റ ബ്രസീല്‍ താരം മാഴ്‌സലോക്ക് അര്‍ജന്റീനക്കെതിരേയുള്ള സൗഹൃദ മത്സരം നഷ്ടമാകും. കഴിഞ്ഞ ആഴ്ച താരത്തിനേറ്റ പരുക്ക് ഇതുവരേയും ഭേദമായിട്ടില്ല. അര്‍ജന്റീനക്കെതിരേയുള്ള ടീമില്‍ താരം ഇടം നേടിയിരുന്നെങ്കിലും കളിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് താരം. ഈ മാസം അര്‍ജന്റീനക്കെതിരേയും സഊദി അറേബ്യക്കെതിരേയുമാണ് ബ്രസീലിന്റെ മത്സരങ്ങള്‍. താരത്തിന്റെ അഭാവത്തില്‍ ആരെയും ഇതുവരെ ടീമിലെടുത്തിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."