HOME
DETAILS

ആത്മസംസ്‌കരണത്തിനാവണം നോമ്പ്

  
backup
May 28 2017 | 20:05 PM

%e0%b4%86%e0%b4%a4%e0%b5%8d%e0%b4%ae%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b4%b0%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b4%be%e0%b4%b5%e0%b4%a3%e0%b4%82-%e0%b4%a8

 

 

 

സമാഗതമായ പുണ്യങ്ങളുടെ പൂക്കാലമെന്ന് ലോകം പരക്കെ വിശ്വസിക്കുന്ന റമദാന്‍ വ്രതശുദ്ധിയുടെ മാസമാണ്. ആത്മസംസ്‌കരണത്തിന്റെ ദിനരാത്രങ്ങളാണ് റമദാന്‍ മാസത്തിന്റെ പ്രത്യേകത. ചെയ്തു പോയ പാപത്തിന്റെ കറകളൊക്കയും നന്മയുടെ പ്രവര്‍ത്തന പാനീയം കൊണ്ടു കഴുകി കളഞ്ഞു തഖ്‌വയിലൂന്നിയ ജീവിതം പാകപ്പെടുത്തിയെടുക്കാനുള്ള അവസരമാണിത്. കോടാനുകോടി സൃഷ്ടികളിലേക്കു പുണ്യങ്ങളും അനുഗ്രഹങ്ങളും കണക്കില്ലാതെ അധികമായി വര്‍ഷിക്കുന്ന മാസമാണ്. മറ്റു മാസങ്ങളില്‍ നിന്നപേക്ഷിച്ചു റമദാനില്‍ അനുഗ്രഹമായ സല്‍കര്‍മ്മങ്ങളില്‍ നിരതരാവുന്നവര്‍ക്ക് അഖില ചരാചരങ്ങള്‍ങ്ങളുടെ സൃഷ്ടാവായ റബ്ബുല്‍ ഇസ്സത്തു നല്‍കുന്ന പ്രതിഫലവും കൂലിയും അളവറ്റതും എണ്ണിയാലൊതുങ്ങാത്തതുമാണ്. പ്രത്യേകിച്ചു വിശുദ്ധ ഖുര്‍ആനിന്റെ മാസമാണിത്. പരിശുദ്ധ ഖുര്‍ആനിന്റെ അവതീര്‍ണ്ണത്തിന് ആരംഭം കുറിച്ച മാസമാണ് ഈ പുണ്യ റമദാന്‍. ഈ മാസത്തില്‍ പരിശുദ്ധ ഖുര്‍ആനിന്റെ പാരായണത്തിന് എണ്ണിയാലൊതുങ്ങാത്ത പ്രതിഫലം നല്‍കുന്ന മാസമാണ്. വീടും പരിസരവും അഴുക്കുകളില്‍ നിന്നു സംശുദ്ധമാക്കി, മനോഹരമായ സജ്ജീകരണങ്ങളോടെ വിശുദ്ധ റമദാനെ കാത്തിരുന്ന നമ്മള്‍ നമ്മുടെ ശരീരത്തിനെയും ആത്മാവിനെയും മുഴുവന്‍ അഴുക്കുകളില്‍ നിന്നു വൃത്തിയാക്കി നോമ്പിന്റെ ചൈതന്യവും ആത്മീയാനുഭൂതിയും ആസ്വദിക്കണം.
നോമ്പ് എനിക്കുള്ളതാണ്; അതിന് ഞാനാണു പ്രതിഫലം നല്‍കുന്നത് ' എന്ന് അല്ലാഹു പ്രത്യേകം പറഞ്ഞത് നോമ്പിലടങ്ങിയിട്ടുള്ള കഠിനാധ്വാനത്തിന്റെ മഹത്വമാണ്. പിശാചിന്റെ മുഴുവന്‍ പ്രലോഭനങ്ങളെയും ശരീരേച്ഛയുടെ മുഴുവന്‍ തടസ്സങ്ങളെയും മറികടന്ന് ഒരാള്‍ നോമ്പ് അനുഷ്ഠിക്കുമ്പോള്‍ മതത്തിന്റെ ശത്രുക്കളോടു യുദ്ധം ചെയ്യുന്നത് പോലുള്ള ആത്മീയ ശക്തി അയാള്‍ക്കു ലഭിക്കുന്നു. അല്ലാഹുവിന് ഏറ്റവും തൃപ്തിയുള്ള പോരാട്ടം ഒരു വ്യക്തി തന്റെ ദേഹേച്ഛകളോടു നടത്തുന്ന പോരാട്ടമാണെന്നു തിരിച്ചറിഞ്ഞ് നോമ്പ് മാസത്തെ നാം ഉപയോഗപ്പെടുത്തണം. ഭക്ഷണം, വികാരം, അനാവശ്യ സംസാരങ്ങള്‍, തിന്മകള്‍ തുടങ്ങി മനുഷ്യ പ്രകൃതി താല്‍പര്യപ്പെടുന്ന മുഴുവന്‍ കാര്യങ്ങളെയും പടച്ച തമ്പുരാനു വേണ്ടി ഉപേക്ഷിക്കുന്നവന്‍ ആത്മീയമായി കരുത്ത് നേടുകയാണ്. അതോടെ നോമ്പിന്റെ മുഴുവന്‍ ആത്മീയ ചൈതന്യവും ഉള്‍വഹിച്ച അവനെ പരാജയപ്പെടുത്താന്‍ പിശാചിനോ ദേഹേച്ഛകള്‍ക്കോ സാധിക്കില്ല. വിശുദ്ധ റമദാന്‍ വിശ്വാസിയുടെ പോര്‍ക്കളമാവുന്നത് ഇങ്ങനെയാണ്.
കുടുംബപരവും വ്യക്തിപരവുമായ പ്രതിസന്ധികള്‍ക്ക് ഖുര്‍ആന്‍ പരിഹാരമാണെന്ന് ഉമ്മമാര്‍ മനസ്സിലാക്കേണ്ടതുണ്ട്. ശാരീരികവും പൈശാചികവും മാനസികവുമായ മുഴുവന്‍ രോഗങ്ങള്‍ക്കുമുള്ള മരുന്നാണ് ഖുര്‍ആന്‍ എന്ന തിരുവചനം നമ്മെ ഖുര്‍ആന്‍ കൂടുതലായി പാരായണം ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുന്നുമുണ്ട്. കൂടാതെ റമദാനില്‍ ദാനധര്‍മങ്ങള്‍ക്കും വലിയ പ്രാധാന്യമുണ്ട്. തന്റെയും കുടുംബത്തിന്റെയും ജീവിതാവശ്യം കഴിഞ്ഞു ബാക്കിയുള്ളതില്‍ നിന്ന് അശരണരും ആലംബഹീനരുമായവര്‍ക്ക് ദാനം ചെയ്യണമെന്നാണ് പ്രവാചകാധ്യാപനം.
വിശുദ്ധ ഖുര്‍ആന്‍ പലയിടങ്ങളിലും ദാനധര്‍മത്തിന്റെ പ്രാധാന്യം എടുത്തു പറഞ്ഞിട്ടുണ്ട്. 'അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിങ്ങള്‍ ധനം ചെലവഴിക്കുക. സത്യ വിശ്വാസികളേ, ക്രയവിക്രയവും സൗഹാര്‍ദവും ശിപാര്‍ശയും നടക്കാത്ത ഒരു ദിവസം വരുന്നതിന് മുമ്പ്, നാം നിങ്ങള്‍ക്കു നല്‍കിയതില്‍ നിന്നും നിങ്ങള്‍ ചെലവഴിക്കുക. സത്യ വിശ്വാസികളേ, നിങ്ങള്‍ സമ്പാദിച്ച നല്ല വസ്തുക്കളില്‍ നിന്നും ഭൂമിയില്‍ നിന്നു നാം നിങ്ങള്‍ക്ക് ഉല്‍പാദിപ്പിച്ചു തന്നവയില്‍ നിന്നും നിങ്ങള്‍ ചെലവഴിക്കുക. രാത്രിയും പകലും രഹസ്യമായും പരസ്യമായും തങ്ങളുടെ ധനം ചെലവഴിക്കുന്നവര്‍ക്ക് നാഥന്റെയടുക്കല്‍ അവര്‍ക്കുള്ളതായ പ്രതിഫലമുണ്ട്. അവര്‍ക്ക് ഒന്നും ഭയപ്പെടാനില്ല. അവര്‍ ദുഃഖിക്കുകയുമില്ല' .
(സമസ്ത കാസര്‍കോട്
ജില്ലാ ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇരുപത്താറാമത് അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെന്റ്റ് ഡിസംബർ 21 മുതൽ

Kuwait
  •  3 months ago
No Image

'മതേതരത്വം യൂറോപ്യന്‍ ആശയം, ഇന്ത്യക്ക് ആവശ്യമില്ല'; ഇന്ത്യയിലെ ജനങ്ങള്‍ മതേതരത്വത്തിന്റെ പേരില്‍ വഞ്ചിക്കപ്പെട്ടു; വിവാദ പ്രസ്താവനയുമായി തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവി

National
  •  3 months ago
No Image

കുമരകത്ത് കാര്‍ പുഴയിലേയ്ക്ക് മറിഞ്ഞ് അപകടം; രണ്ട് പേര്‍ മരിച്ചു

Kerala
  •  3 months ago
No Image

വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് പാർക്കിങ് ഫീസ് വേ​ഗത്തിൽ അടക്കാം;സൗ​ക​ര്യ​മൊരു​ക്കി മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളം

oman
  •  3 months ago
No Image

ആലപ്പുഴ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ വനിത കണ്ടക്ടറുടെ ടിക്കറ്റ് റാക്കും ബാഗും മോഷണം പോയി

crime
  •  3 months ago
No Image

ഒറ്റപ്പെട്ട മഴയ്ക്കും കാറ്റിനും സാധ്യത; നാളെ മൂന്നിടത്ത് യെല്ലോ അലര്‍ട്ട്; തീരദേശത്ത് പ്രത്യേക ജാഗ്രത

Kerala
  •  3 months ago
No Image

ഹജ്ജ് 2025; ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി നീട്ടി

Kerala
  •  3 months ago
No Image

94 ആം ദേശീയാഘോഷ നിറവിൽ സഊദി അറേബ്യ, രാജ്യമാകെ പച്ചയണിഞ്ഞ് ഗംഭീര ആഘോഷം

Saudi-arabia
  •  3 months ago
No Image

വീണ്ടും ഇന്ത്യക്കാർക്ക് പൗരത്വം നൽകി സഊദി അറേബ്യ; ഇന്ത്യൻ ഡോക്ടർ ദമ്പതികൾക്ക് പൗരത്വം

Saudi-arabia
  •  3 months ago
No Image

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാനു ഇസ്മായിലിനെ കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  3 months ago