കാര്‍ കനാലിലേക്ക് മറിഞ്ഞു; യാത്രക്കാര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി
മേപ്പയ്യൂര്‍: കനാല്‍പാലത്തില്‍ നിന്ന് വീണ്ടും കാര്‍ കനാലിലേക്ക് മറിഞ്ഞു. അച്ഛനും മകനും രക്ഷപ്പെട്ടത് അത്ഭുതകരമായി. ഇല്ലത്ത്മിത്തല് കണ്ടംചിറ റോഡിലുള്ള കനാല്പാലത്തില്നിന്ന് കാര്‍ തലകീഴായി കനാലിലേക്ക് മറിഞ്ഞുവീഴുകയായിരുന്നു. അതേസമയം ബന്ധപ്പെട്ട അധികാരികള്‍ സ്ഥലം സന്ദര്‍ശിച്ചതിനു ശേഷമേ കാര്‍ കനാലില്‍നിന്ന് നീക്കാന്‍ അനുവദിക്കുകയുള്ളൂവെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.കെ റീന സ്ഥലത്തെത്തിയതിനു ശേഷമാണ് കാര്‍ നീക്കിയത്.
രണ്ടാഴ്ച മുന്‍പ് അഞ്ചു യാത്രക്കാര്‍ അടങ്ങിയ കാര്‍ സംരക്ഷണ ഭിത്തിയിലിടിച്ച് അപകടപ്പെട്ടിരുന്നു. താഴോട്ട് വീഴാതെ കുടുങ്ങി നിന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
വര്‍ഷങ്ങളായി ഈ പാലത്തിന്റെ സുരക്ഷിതത്വത്തെ കുറിച്ച് ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്പ്പെത്തിയെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ല. ഉയരംകൂടിയ ഇല്ലത്ത്മീത്തല്‍ കണ്ടംചിറ അപ്രോച്ച് റോഡിന്റെ കനാല്‍പാലത്തില്‍ പയ്യോളി-പേരാമ്പ്ര റോഡിന്റെ നവീകരണ പ്രവൃത്തിയോടനുബന്ധിച്ച് കെട്ടിയ താല്‍ക്കാലിക സംരക്ഷണഭിത്തിയാണ് രണ്ടാഴ്ച മുന്‍പ് നടന്ന അപകടത്തില്‍ രക്ഷയായത്.
അപകടം നടന്ന അടുത്തദിവസംതന്നെ അപ്രോച്ച് റോഡിന്റെ പ്രവൃത്തി തുടങ്ങുകയും സൗകര്യപ്രഥമായ രീതിയില്‍ ലാന്‍ഡിങ്ങ് സൗകര്യം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."