കുഞ്ഞാലി മരക്കാര്‍ ചരിത്രം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം: ഇ.ടി മുഹമ്മദ് ബഷീര്‍
കോഴിക്കോട്: കുഞ്ഞാലി മരക്കാര്‍ വിദേശ അധിനിവേശത്തിനെതിരേ പട പൊരുതിയ ധീര ദേശാഭിമാനിയാണെന്നും അദ്ദേഹത്തിന്റെ ചരിത്രം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്ര, കേരള സര്‍ക്കാറുകള്‍ തയ്യാറാകണമെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. കോഴിക്കോട്ട് കുഞ്ഞാലി മരക്കാര്‍ റിസര്‍ച്ച് ഫൗണ്ടേഷന് കേരള സംഘടിപ്പിച്ച 'പ്രതിഭാസംഗമം' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലപ്പുറം വാഴയൂരില്‍ എട്ടു വര്‍ഷം മുമ്പ് നടന്ന കൊലക്കേസ് പ്രതിയെ ആസാമില്‍ നിന്നും അതിസാഹസികമായി അറസ്റ്റ് ചെയ്ത് നാട്ടിലെത്തിച്ച ക്രൈംബ്രാഞ്ച് ടീം അംഗങ്ങളായ എം.വി അനില്‍കുമാര്‍ (സി.ഐ), പ്രകാശ് മണികണ്ഠന് (എ.എസ്.ഐ), കെ. ബിജോയ്, ആര്.കെ ബിജു (സി.പി.ഒ), ആതുരസേവന രംഗത്തെ മികവാര്‍ന്ന പ്രവര്‍ത്തനത്തിന് ഡോ. പി.എ ലളിത, സാമൂഹ്യസാംസ്കാരിക മേഖലയിലെ വിശിഷ്ട സേവനത്തിന് ടി.പി മമ്മു മാസ്റ്റര്‍ എന്നിവര്‍ക്കുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്തു.
ഫൗണ്ടേഷന് പ്രസിഡന്റ് എവറസ്റ്റ് ഹനീഫ അധ്യക്ഷനായി. പക്കര്‍ പന്നൂര്, ആറ്റക്കോയ പള്ളിക്കണ്ടി, പി.കെ അസീസ്, കെ.എം റാഷിദ് അഹമ്മദ്, എം.എ ഗഫൂര്‍, ഒ. സ്നേഹരാജ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."