HOME
DETAILS
MAL
സഹികെട്ട സെക്രട്ടറി ഒടുവില്‍ ശുചീകരണത്തിനിറങ്ങി
backup
October 05 2018 | 04:10 AM
തിരുവമ്പാടി: മാലിന്യം കുമിഞ്ഞു കൂടിയയിടത്ത് സഹികെട്ട പഞ്ചായത്ത് അസി. സെക്രട്ടറി ഒടുവില്‍ ശുചീകരണത്തിനിറങ്ങി. തിരുവമ്പാടി ബസ് സ്റ്റാന്‍ഡിന് സമീപം സര്‍വിസ് സഹകരണ ബാങ്കിന്റെയും സ്വകാര്യവ്യക്തിയുടെയും സ്ഥലത്ത് മാലിന്യങ്ങള്‍ കുമിഞ്ഞുകൂടുകയും പൈപ്പ് പൊട്ടി വെള്ളം ഒഴുകുകയും ചെയ്തിരുന്നു. ഇവിടെയാണ് അസിസ്റ്റന്‍സ് സെക്രട്ടറി ദേവിയുടെ നേതൃത്വത്തില്‍ ശുചീകരണം നടന്നത്.
വൈസ് പ്രസിഡന്റ് ഗീതാ വിനോദ്, കെ.ആര് ഗോപാലന്, കെ.കെ ദിവാകരന്, മറ്റു മെംബര്‍മാരും ശുചീകരണ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി.
പൊട്ടിപൊളിഞ്ഞ പൈപ്പ് ഉടന്‍ നന്നാക്കണമെന്ന് സ്വകാര്യ വ്യക്തിയോട് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സച്ചിദാനന്ദന് ആവശ്യപ്പെട്ടു. ഈ സ്ഥലത്ത് മാലിന്യങ്ങള്‍ തള്ളിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് അധികൃതര്‍ മുന്നറിയിപ്പ് നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."