ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 25 ഓളം പേര്‍ക്ക് പരുക്ക്
കൊട്ടിയം: മേവറത്ത് ട്രാന്‍സ്പോര്‍ട്ട് ഫാസ്റ്റ് പാസഞ്ചര്‍ ബസും സ്വകാര്യ ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് 25 ഓളം പേര്‍ക്ക് പരുക്കേറ്റു.
ഇന്നലെ രാവിലെ 5.40 ഓടെയായിരുന്നു അപകടം. നേര്‍ക്കു നേരെ ബസുകള്‍ കൂട്ടിയിടിക്കുകയായിരുന്നു. കെ.എസ്.ആര്.ടി.സി ബസ് ഡ്രൈവര്‍ അപടകടമുണ്ടായ ഉടന്‍ ഓടി രക്ഷപെട്ടു. പരുക്കേറ്റവരെ മെഡിസിറ്റി ആശുപത്രിയിലും കൊല്ലം ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
സ്വകാര്യ ബസ് ഡ്രൈവര്‍ തിരുവനന്തപുരം സ്വദേശി രാജേന്ദ്രന് (52), ക്ലീനര്‍ മണ്ണാര്‍കാട് സ്വദേശി ഉസ്മാന് (30), ട്രാന്‍സ്പോര്‍ട്ട് ബസ് കണ്ടക്ടര്‍ മങ്കട സ്വദേശി വിനോദ്കുമാര്‍ (47), കല്ലമ്പലം സ്വദേശി സുമ (42), പാപ്പനംകോട് സ്വദേശികളായ പത്മ (52), ചന്ദ്രന് (70),
ശാലിനി(36), തിരൂര്‍ സ്വദേശി സുനിബ്ബിയ(29) നെയ്യാറ്റിന്‍കര സ്വദേശികളായ രവീന്ദ്രന് (57), ബാബുരാജ് (49), വാളത്തുംഗല്‍ സ്വദേശികളായ സോജന് (38), എറണാകുളം സ്വദേശി സത്യരാജ് (38), വിനീത്(30), ചെമ്പഴന്തി സ്വദേശി വിമല(60),ശിവന്‍കുട്ടി (62), കാര്യവട്ടം സ്വദേശികളായ അനൂപ് (30), നിത്യ(25), തിരുവന്തപുരം സ്വദേശി വിപിന്‍ (28), തിരുവല്ല സ്വദേശി മനോജ്കുമാര്‍ (44), പട്ടം സ്വദേശികളായ അഞ്ജന (34), ഗിരിജ (61), രാമചന്ദ്രന്‍നായര്‍ (64), ചെന്നിത്തല സ്വദേശി പ്രദീപ് (42), പൗഡിക്കോണം സ്വദേശി രാജേഷ് (24), രജില (58) എന്നിവര്‍ക്കാണ് പരുക്കേറ്റത്.
ട്രാന്‍സ്പോര്‍ട്ട് ബസ് അപകടത്തെ തുടര്‍ന്ന് റോഡിനെ കുറുകെ കിടക്കുകയായിരുന്നു. രാവിലെ തന്നെ അധികൃതരെത്തി ബസ് മാറ്റി. ഇടിയുടെ ആഘാതത്തില്‍ സ്വകാര്യ ടൂറിസ്റ്റ് ബസ് കുഴിയിലേക്കിറങ്ങി നിന്നു. എന്നാല്‍ ബസ് മറിയാതിരുന്നത് വലിയ അപകടമൊഴിവാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."