HOME
DETAILS
MAL
പ്രത്യേക നിയമസഭാ സമ്മേളനം; സ്പീക്കര്‍ രാജ്ഭവനിലെത്തി: വീണ്ടും അതൃപ്തി അറിയിച്ച് ഗവര്‍ണര്‍
backup
December 26 2020 | 11:12 AM
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമ ഭേദഗതിക്കെതിരായ പ്രമേയം പാസാക്കാന്‍ നിയമ സഭയുടെ പ്രത്യേക സമ്മളനത്തിനുള്ള അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍-ഗവര്‍ണര്‍ പോര് നിലനില്‍ക്കെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സന്ദര്‍ശിച്ച് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്.
നയപ്രഖ്യാപന പ്രസംഗത്തിന് ക്ഷണിക്കാനായിരുന്നു സന്ദര്‍ശനം. നിയമസഭയുടെ പ്രത്യേക സമ്മേളനത്തിനുള്ള അനുമതിയും സ്പീക്കര്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമുന്നില്‍ ഉന്നയിച്ചു.
എന്നാല്‍ അനുമതി ചോദിച്ച രീതിയിലുള്ള അതൃപ്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സ്പീക്കറെയും അറിയിച്ചു.
അതേസമയം സഭ ചേരേണ്ട അടിയന്തിര സാഹചര്യം ഉണ്ടെന്നു മുഖ്യമന്ത്രിയുടെ ഓഫിസ് ഗവര്‍ണറോട് വീണ്ടും വിശദീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."