HOME
DETAILS

പണ്ഡിതര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജംഇയ്യതുല്‍ ഖുത്വബാ

  
backup
December 27 2020 | 04:12 AM

%e0%b4%aa%e0%b4%a3%e0%b5%8d%e0%b4%a1%e0%b4%bf%e0%b4%a4%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%9c%e0%b4%be%e0%b4%97%e0%b5%8d%e0%b4%b0%e0%b4%a4-%e0%b4%aa%e0%b5%81%e0%b4%b2%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4

 

കോഴിക്കോട്: തീവ്രവാദ ആരോപണ വിധേയവും നവീന ചിന്താധാരയുടെ പ്രചാരകരുമായ പോപ്പുലര്‍ ഫ്രണ്ടിന്റെ പോഷക ഘടകമായി പ്രവര്‍ത്തിക്കുന്ന ഇമാം കൗണ്‍സില്‍ പോലുള്ള സംഘടനകള്‍ മഹല്ലുകളിലും പണ്ഡിതന്മാര്‍ക്കുമിടയിലും സൃഷ്ടിക്കുന്ന ധ്രുവീകരണങ്ങളിലും തെറ്റിദ്ധരിപ്പിക്കലുകളിലും മഹല്ല് ജമാഅത്തുകളും ഖത്വീബ് ഇമാമുമാരും ജാഗ്രത പുലര്‍ത്തണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഖുത്വബാ സംസ്ഥാന പ്രവര്‍ത്തക സമിതി അഭ്യര്‍ഥിച്ചു.
ന്യൂനപക്ഷ വേട്ടയും ബാബ്‌രി ധ്വംസനത്തിന്റെ നാള്‍വഴിയും വിശദീകരിച്ചു സമുദായ ഐക്യത്തിന്റെ അനിവാര്യതയെ ബോധ്യപ്പെടുത്തിയാണ് ഇത്തരം സംഘങ്ങള്‍ പ്രതിരോധത്തിന്റെ പേരില്‍ തീവ്രചിന്തയിലേക്ക് പണ്ഡിതന്മാര്‍ അടക്കമുള്ളവരെ വശീകരിക്കാന്‍ ശ്രമിക്കുന്നത്. സമുദായത്തിന്റെ സംഘബോധത്തിനും അവകാശ സംരക്ഷണത്തിനും ആശയപ്രചാരണത്തിനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയും അതിന്റെ പോഷക ഘടകങ്ങളും വ്യവസ്ഥാപിതമായി പ്രവര്‍ത്തിക്കുമ്പോള്‍ അതിനെ ശക്തിപ്പെടുത്തുന്നതിന് പകരം വിഘടിച്ചു നിന്ന് പണ്ഡിതവേദി തന്നെ പ്രവര്‍ത്തിക്കുന്നത് അനൈക്യത്തേയും ശിഥിലീകരണത്തേയുമാണ് ലക്ഷ്യമാക്കുന്നതെന്ന് തിരിച്ചറിയണമെന്ന് സമിതി ആവശ്യപ്പെട്ടു.
യോഗത്തില്‍ പ്രസിഡന്റ് ഉമ്മര്‍ മുസ്‌ലിയാര്‍ കൊയ്യോട് അധ്യക്ഷത വഹിച്ചു. എസ്.എം.എഫ് സംസ്ഥാന ജന. സെക്രട്ടറി യു. ശാഫി ഹാജി ഉല്‍ഘാടനം ചെയ്തു. അബ്ദുസ്സമദ് പൂക്കോട്ടൂര്‍, സുലൈന്‍മാന്‍ ദാരിമി ഏലംകുളം, സയ്യിദ് ഹദ്‌യത്തുല്ല തങ്ങള്‍ ആലപ്പുഴ, സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ പാലക്കാട്, ചുഴലി മുഹ്‌യിദ്ദീന്‍ മുസ്‌ലിയാര്‍ കാസര്‍കോട്, ടി.വി.സി അബ്ദുസ്സമദ് ഫൈസി കോഴിക്കോട്, സ്വാലിഹ് അന്‍വരി ഇടുക്കി, മുഹമ്മദ് ബാഖവി എറണാകുളം, മുജീബ് ഫൈസി വയനാട്, ഷാജഹാന്‍ കാഷിഫികൊല്ലം, യൂസുഫ് ഫൈസി തിരുവനന്തപുരം, സിദ്ദീഖ് ഫൈസി അസ്ഹരി കണിയാപുരം, അബ്ദുല്‍ മജീദ് ബാഖവി കാസര്‍കോട്, ഇ.പി ഹംസതു സഅദി, സിറാജുദ്ദീന്‍ ദാരിമി കണ്ണൂര്‍, ഇ.ടി.എ അസീസ് ദാരിമി വടകര, പി.പി അസ്‌ലം ബാഖവി പാറന്നൂര്‍, ഇ.കെ കുഞ്ഞമ്മദ് മുസ്‌ലിയാര്‍ മലപ്പുറം, കെ.സി മുഹമ്മദ് ബാഖവി, സുലൈമാന്‍ ദാരിമി കോണിക്കഴി, സൈതലവി റഹ്മാനി നീലഗിരി, ഇസ്മാഈല്‍ റഹ്മാനി തൃശൂര്‍, സുലൈമാന്‍ ദാരിമി കടവല്ലൂര്‍, ശാഫി മൗലവി കായംകുളം, അശ്‌റഫ് ഹുദവി എറണാകുളം, ശിഹാബുദ്ദീന്‍ മുസ്‌ലിയാര്‍ ആലപ്പുഴ, മുഹമ്മദ് ഹനീഫ് കാശിഫി ഇടുക്കി, നജ്മുദ്ദീന്‍ മന്നാനി കൊല്ലം, സിദ്ദീഖ് ഫൈസി തിരുവനന്തപുരം, സലാം ഫൈസി മുക്കം, കെ.എസ് കുഞ്ഞിമൊയ്തീന്‍ മുസ്‌ലിയാര്‍, സിറാജുദ്ദീന്‍ അല്‍ ഖാസിമി പത്തനാപുരം, നൗഫല്‍ ഹുദവി സിദ്ധാപുരം, അബ്ദുല്‍ ഖാദര്‍ ദാരിമി കൊക്കില, ശരീഫ് ദാരിമി കോട്ടയം, എ.കെ ആലിപ്പറമ്പ് , കെ.വി ഇസ്മാഈല്‍ ഹുദവി പ്രസംഗിച്ചു. ജന. സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി സ്വാഗതവും വര്‍. സെക്രട്ടറി ഹംസ റഹ്മാനി കൊണ്ടിപ്പറമ്പ് നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നവീന്‍ ബാബുവിന് പകരം പുതിയ എ.ഡി.എം; കണ്ണൂരില്‍ ചുമതലയേറ്റ് പത്മചന്ദ്രക്കുറുപ്പ്

Kerala
  •  a month ago
No Image

ഒരു രക്തത്തുള്ളിയില്‍ നിന്ന് ആയിരം സിന്‍വാറുകള്‍ പിറവി കൊള്ളുന്ന ഗസ്സ; കൊല്ലാം പക്ഷേ തോല്‍പിക്കാനാവില്ല

International
  •  a month ago
No Image

സഊദി ജയിലിൽ കഴികഴിയുന്ന അബ്‌ദുറഹീമിന്റെ ഉമ്മയും സഹോദരനും സഊദിയിൽ; റിയാദിലെത്തി റഹീമിനെ കാണാൻ കഴിയുമെന്ന പ്രതീക്ഷയിൽ

Saudi-arabia
  •  a month ago
No Image

ചെറായി വഖ്ഫ് ഭൂമി കൈയേറ്റക്കാര്‍ക്ക് നിയമ സാധുതയില്ല  ; പ്രതിരോധിക്കാന്‍ വന്‍കിട കൈയേറ്റക്കാര്‍

Kerala
  •  a month ago
No Image

രാഹുൽ ക്യാംപ് 'യൂത്ത്'; എതിർപക്ഷത്ത് 'സീനിയേഴ്‌സ്'

Kerala
  •  a month ago
No Image

പൊതുപരിപാടികളില്‍ നിന്നും ബോധപൂര്‍വ്വം ഒഴിവാക്കുന്നു; സ്പീക്കര്‍ക്ക് പരാതി നല്‍കി ചാണ്ടി ഉമ്മന്‍

Kerala
  •  a month ago
No Image

ഓഫീസ് സമയത്ത് കൂട്ടായ്മകളും സാംസ്‌കാരിക പരിപാടികളും വേണ്ട; ഉത്തരവ് പുറത്തിറക്കി സംസ്ഥാന സര്‍ക്കാര്‍

Kerala
  •  a month ago
No Image

'ഈ നിയമനം താല്‍ക്കാലികം; അധികകാലം വാഴില്ല' ഹിസ്ബുല്ലയുടെ പുതിയ മേധാവിയേയും വധിക്കുമെന്ന ഭീഷണിയുമായി ഇസ്‌റാഈല്‍

International
  •  a month ago
No Image

നീലേശ്വരത്തെ വെടിക്കെട്ട് അപകടം; പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും

Kerala
  •  a month ago
No Image

തെറ്റ് പറ്റിയെന്ന് നവീന്‍ ബാബു പറഞ്ഞു; തനിക്കറിയാവുന്ന കാര്യങ്ങളെല്ലാം മൊഴിയായി നല്‍കിയെന്നും കളക്ടര്‍

Kerala
  •  a month ago