' ഇതര സംസ്ഥാനങ്ങളിലേക്ക് വിദ്യാഭ്യാസ കര്‍മപരിപാടികള്‍ സംവിധാനിക്കും'
പുങ്കനൂര്‍ (ആന്ധ്രാപ്രദേശ്): മത വിദ്യാഭ്യാസ സംസ്‌കരണ രംഗത്ത് ഇതര സംസ്ഥാനങ്ങളില്‍ നടക്കുന്ന കേരളാ മാതൃകയ്ക്ക് ആവശ്യമായ സന്നദ്ധ, കര്‍മപരിപാടികള്‍ക്ക് സംഘടനാ പ്രവര്‍ത്തകരുടെ സഹായക്കൂട്ടായ്മ ഒരുക്കുമെന്ന് സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
എസ്.കെ.എസ്.എസ്.എഫ് മലപ്പുറം ഈസ്റ്റ് ജില്ലാകമ്മിറ്റി സംഘടിപ്പിച്ച പൈതൃകയാനം പരിപാടിക്ക് ആധ്രപ്രദേശിലെ പുങ്കനൂര്‍ ദാറുല്‍ഹുദാ കാംപസില്‍ നല്‍കിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു തങ്ങള്‍. നൂറിലേറെ മദ്‌റസകള്‍, ദാറുല്‍ഹുദാ ഓഫ് കാംപസ് എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ അധികൃതര്‍ ചടങ്ങില്‍ വിശദീകരിച്ചു. ഓഫ് കാംപസിലെ പ്രദേശവാസികളായ വിദ്യാര്‍ഥികള്‍, അധ്യാപകര്‍, സഹകാരികള്‍ തുടങ്ങിയവരും പങ്കെടുത്തു.
സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് നിയാസലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍, ശമീര്‍ ഫൈസി ഒടമല, സി.ടി ജലീല്‍, ഉമറുല്‍ ഫാറൂഖ് ഫൈസി, ഇര്‍ഫാന്‍ ഹബീബ് ഹുദവി, ഉമറുല്‍ ഫാറൂഖ് കരിപ്പൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സ്വീകരണത്തിന് ലത്വീഫ് ഹുദവി മോളൂര്‍, ലത്വീഫ് ഹുദവി വിളയില്‍, ഡോ.റഫീഖ് ഹുദവി പൂക്കൊളത്തൂര്‍, സി.ടി അനസ് ഹുദവി മൈത്ര, പി. അനസ് ഹുദവി പേലേപുറം, മുസ്ത്വഫ ഹുദവി കൊപ്പം, സഫ്‌വാന്‍ ഹുദവി കാരന്തൂര്‍, സഫ്‌വാന്‍ ഹുദവി കാസര്‍കോട്, ഫൈസാന്‍ ഹുദവി ബീവണ്ടി, മസൂം ഹുദവി ആന്ദ്ര, സിറാജ് പുങ്കനൂര്‍ നേതൃത്വം നല്‍കി.
പാണക്കാട് മഖാമില്‍ നിന്നാരംഭിച്ച പൈതൃകയാനം ആദ്യദിനം നാട്ടുകല്‍, മഞ്ഞക്കുളം മഖാമുകളില്‍ സന്ദര്‍ശനം നടത്തി. പുങ്കനൂരില്‍ നിന്നും വെല്ലൂരില്‍ ബാഖിയാത്തു സ്വാലിഹാത്ത്, ലത്വീഫിയ്യ അറബിക് കോളെജ്, വെല്ലൂര്‍ ജുമാമസ്ജിദ് അങ്കണത്തില്‍ പാണക്കാട് സയ്യിദ് ഹുസൈന്‍ ആറ്റക്കോയ തങ്ങളുടെ മഖ്ബറ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തി. 'അസ്തിത്വം, അവകാശം യുവനിര വീണ്ടെടുക്കുന്നു' എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന എസ്.കെ.എസ്.എസ്.എഫ് കാംപയിന്റെ ഭാഗമായാണ് 31അംഗങ്ങളുള്ള പൈതൃകയാനം ദ്വിദിന ആത്മീയ, പഠന പരിപാടികള്‍ സംഘടിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."