HOME
DETAILS
MAL
പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ സെന്ററുകളാക്കും: ആരോഗ്യ മന്ത്രി ശൈലജ ടീച്ചര്‍
backup
May 28 2017 | 22:05 PM
ആലത്തൂര്‍: പ്രാഥമിക ആാേഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ സെന്ററുകളാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി എ.കെ. ശൈലജ ടീച്ചര്‍. താലൂക്ക് ആശുപത്രിയില്‍ പുതിയതായി നിര്‍മിച്ച മാതൃ ശിശു വിഭാഗം കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അവര്‍. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ സെന്ററുകളാക്കുമ്പോള് നിലവില്‍ ഒരു ഡോക്ടറുടെ തസ്തികക്ക് പകരം മൂന്ന് തസ്തിക സൃഷ്ടിക്കും അതില്‍ ഒരു ഡോക്ടറെ ഗ്രാമപഞ്ചായത്തുകള്‍ മുഖാന്തരം നിയമിക്കും. എച്ച്1, എന്‍1, ഡെങ്കിപ്പനി ഇവയുണ്ടാക്കുന്നത് കൊതുകുകള്‍ ആണ്. ശുചീകരണവും കൊതുക് നിവാരണവും ആണ് പരിഹാരം എന്നും മന്ത്രി പറഞ്ഞു. പുതിയ മെഡിക്കല്‍ വാര്‍ഡ് കെട്ടിടവും, നവീകരിച്ച ശിശു സൗഹൃദ വാര്ഡിന്റെിയും ഉദ്ഘാടനവും നിര്‍വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."