കാട്ടാക്കടയില്‍ ഇനി ഹരിത വിദ്യാലയങ്ങള്‍ മാത്രം
കാട്ടാക്കട: കാട്ടാക്കട നിയോജക മണ്ഡലത്തിനു കീഴിലെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളും നവംബര്‍ ഒന്നോടെ ഹരിത വിദ്യാലയങ്ങളാകുമെന്ന് ഐ.ബി സതീഷ് എം.എല്‍.എ. സ്‌കൂളൂകള്‍ കേന്ദ്രീകരിച്ച് ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടുവരികയാണെും അദ്ദേഹം പറഞ്ഞു.
മണ്ഡലത്തില്‍ നടപ്പാക്കി വരു വറ്റാത്ത ഉറവയ്ക്കായ് ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായാണു സ്‌കൂളുകളെ ഹരിത വിദ്യാലയങ്ങളാക്കുന്നത്. ഹരിതകേരളം മിഷന്‍ വിഭാവനം ചെയ്യുന്ന വൃത്തി, വെള്ളം, വിളവ് എന്നിവയിലൂടെയാണ് ലക്ഷ്യം കൈവരിക്കുക.
പദ്ധതിയുടെ അവലോകന യോഗത്തില്‍ സംസാരിക്കവെയാണ് എം.എല്‍.എ ഇക്കാര്യം വ്യക്തമാക്കിയത്. 57 സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളാണ് കാട്ടാക്കട നിയോജക മണ്ഡലത്തിനു കീഴിലുള്ളത്. ഹരിത വിദ്യാലയങ്ങളാക്കാനായി സ്‌കൂളുകളില്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നുണ്ട്. ജൈവ മാലിന്യങ്ങള്‍ ശേഖരിക്കാനായി റിങ് കംപോസ്റ്റും അജൈവ മാലിന്യങ്ങള്‍ ശേഖരിക്കാന്‍ ബക്കറ്റ് കംപോസ്റ്റും മണ്ഡലത്തിലെ 57 സ്‌കൂളുകളിലും സജ്ജമായിക്കഴിഞ്ഞു.
എല്ലാ സ്‌കൂളുകളിലും മലിനജലം സംസ്‌ക്കരിക്കുന്ന രീതിയായ സോക്കു പിറ്റ് നിര്‍മാണം നടന്നു വരികയാണ്. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് സോക്കു പിറ്റുകളുടെ നിര്‍മാണം.
ഇവ കൂടാതെ സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്റെ നേതൃത്വത്തില്‍ സ്‌കൂളുകളില്‍ പച്ചക്കറി കൃഷിയും നടുവരുന്നു. ഇവ മൂന്നും യഥാക്രമം പൂര്‍ത്തിയാകുതോടെ എല്ലാ വിദ്യാലയങ്ങളും ഹരിത വിദ്യാലയങ്ങളാകുന്ന സംസ്ഥാനത്തെ ആദ്യ നിയോജക മണ്ഡലമാകും കാട്ടാക്കട. ഇതിനായി മണ്ഡലത്തിനു കീഴിലെ എല്ലാ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും വരും ദിവസങ്ങളില്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെും എം.എല്‍.എ അഭ്യര്‍ഥിച്ചു.
യോഗത്തില്‍ മണ്ഡലത്തില്‍ നടപ്പാക്കി വരുന്ന 'ഒപ്പം' പദ്ധതിയുടെ അവലോകനവും നടന്നു. കലക്ടറേറ്റ് കോഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ ഡോ. കെ. വാസുകി, ജില്ലാ പ്ലാനിങ് ഓഫിസര്‍ വി.എസ് ബിജു, ഭൂവിനിയോഗ കമ്മിഷണര്‍ എ. നിസാമുദ്ദീന്‍ യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."