HOME
DETAILS
MAL
നിര്‍മാണ സംരക്ഷണ ജാഥയ്ക്കു സ്വീകരണം നാളെമുതല്‍
backup
July 30 2016 | 23:07 PM
കണ്ണൂര്‍: െ്രെപവറ്റ് ബില്‍ഡിങ് കോണ്‍ട്രാക്റ്റേഴ്സ് അസോസിയേഷന് സംസ്ഥാന നിര്‍മാണ മേഖലാ സംരക്ഷണ ജാഥയ്ക്കു നാളെയും മറ്റന്നാളും ജില്ലയില്‍ സ്വീകരണം നല്‍കും. നിര്‍മാണ മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുക, നിര്‍മാണ വസ്തുക്കളുടെ വിലക്കയറ്റം തടയുക, സ്വകാര്യ കരാറുകാര്‍ക്കു ലൈസന്‍സ്, ക്ഷേമനിധി, പെന്ഷന് എന്നിവ ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണു ജാഥ. നാളെ ഉച്ചയ്ക്ക് ഒന്നിന് പയ്യന്നൂരില്‍ ആദ്യ സ്വീകരണം. വൈകുന്നേരം അഞ്ചിന് പിണറായിയില്‍ സമാപനം. രണ്ടിനു രാവിലെ ഒന്‍പതിന് തലശ്ശേരിയില്‍ ആരംഭിക്കുന്ന ജാഥ ഉച്ചയ്ക്ക് ഒന്നിന് ഇരിട്ടിയിലെ സ്വീകരണശേഷം വയനാട്ടിലേക്കു പ്രവേശിക്കും. വാര്‍ത്താസമ്മേളനത്തില്‍ സി മോഹനന്, ബി.പി ശശി, എം ദാസന്, ടി മോഹനന് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."