HOME
DETAILS
MAL
നഗരത്തിലെ ഹോട്ടലുകളില്‍ പരിശോധന; പഴകിയ ഭക്ഷണം പിടികൂടി
backup
October 05 2018 | 06:10 AM
തിരുവനന്തപുരം: നഗരത്തിലെ വിവിധ പ്രമുഖ ഹോട്ടലുകളില്‍ നഗരസഭയുടെ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണം പിടിച്ചെടുത്തു. ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്കി.
ഇന്നലെ രാവിലെ ഒന്‍പത് മണിയോടെയായിരുന്നു പരിശോധന തുടങ്ങിയത്. ആറ് ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്. സ്റ്റാച്യൂവിലുള്ള അരുണ ഭവന്, പങ്കജ് ഹോട്ടല്‍, ജനറല്‍ ഹോസ്പിറ്റലിന് സമീപമുള്ള ഹോട്ടല്‍ ഹൈഡൈന്‍, നാരായണ ഭവന്, മൗര്യ രാജധാനി, മാഞ്ഞാലിക്കുളം ലൈനില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ ഹൈലാന്‍ഡ് എന്നിവിടങ്ങളില്‍ നിന്നാണ് നിന്നാണ് പഴകിയ ഭക്ഷണസാധനങ്ങള്‍ പിടികൂടുയത്. പഴകിയ ചോറ്, കോഴി മീന്‍ വിഭവങ്ങള്‍, പഴകിയ എണ്ണ, നെയ്യ്, ബ്രഡ്ഡ്, അച്ചാറുകള്‍ എന്നിവ കണ്ടെത്തി.
വരും ദിവസങ്ങളില്‍ പരിശോധന തുടരുമെന്ന് നഗരസഭ ആരോഗ്യവിഭാഗം അധികൃതര്‍ അറിയിച്ചു. ശുചീകരണവാരത്തിന്റെ ഭാഗമായാണ് പരിശോധന നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."