മുള്ളൂര്‍ക്കരയില്‍ വള്ളത്തോളിന്റെ പേരില്‍ സാംസ്‌കാരിക സമുച്ചയത്തിന് 50 കോടി രൂപ
ചെറുതുരുത്തി: സംസ്ഥാന സര്‍ക്കാരിന്റെ 2016-17 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 14 ജില്ലകളിലും സാംസ്‌ക്കാരിക സമുച്ചയങ്ങള്‍ നിര്‍മിക്കുന്നതിനായി 700 കോടി രൂപവകയിരുത്തി.
ഓരോ ജില്ലകള്‍ക്ക് 50 കോടി രൂപയാണ് വിഹിതമായി നല്‍കുക. തൃശ്ശൂര്‍ ജില്ലയില്‍ ചേലക്കര നിയോജക മണ്ഡലത്തിലെ വാഴക്കോട് സംസ്ഥാന പാതയോരത്താണ് സാംസ്‌ക്കാരിക സമുച്ചയ നിര്‍മാണത്തിന് സ്ഥലം കണ്ടെത്തിയിരിക്കുന്നത്. മഹാകവി വള്ളത്തോള്‍ നാരായണമേനോന്റെ നാമത്തിലാണ് സമുച്ചയം നിര്‍മിക്കുക.ഇതിനായി വാഴക്കോടുള്ള 6.35 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി സാംസ്‌ക്കാരിക വകുപ്പ് ഏറ്റെടുക്കും. 5ഏക്കര്‍ സ്ഥലത്താണ് സാംസ്‌ക്കാരിക കേന്ദ്രം നിര്‍മിക്കുക. കേരളീയ കലകളെ കൂടുതല്‍ ജനകീയമാക്കുന്നതിനും, കലാകാരന്‍മാരുടെ ഉന്നമനത്തിനുമായാണ് പദ്ധതി നടപ്പില്ലാക്കുന്നതെന്ന് സ്ഥലം സന്ദര്‍ശിച്ച യു.ആര്‍ പ്രദീപ് എം.എല്‍.എ പറഞ്ഞു. സാംസ്‌ക്കാരിക വകുപ്പ് ഉദ്യോഗസ്ഥന്‍ വിനീത്, കണ്‍സല്‍ട്ടിങ് ഓഫിസര്‍ വിജയന്‍, മുള്ളൂര്‍ക്കര പഞ്ചായത്ത് പ്രസിഡന്റ് എം.എച്ച് അബ്ദുദുല്‍ സലാം ഒപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."