കടത്തു തോണിയില്‍ മണല്‍ കടത്ത്; പൊലിസ് പിടികൂടി
പട്ടാമ്പി: തൂതപ്പുഴയില്‍ കടത്തു യാത്രാ തോണികള്‍ മണല്‍ കടത്താന്‍ ഉപയോഗിക്കുന്നതായി കണ്ടെത്തി. പാലക്കാട് എസ്.പി.യുടെ കീഴിലുള്ള സ്പെഷല്‍ സ്ക്വാഡും കൊപ്പം പൊലിസും നടത്തിയ റെയ്ഡില്‍ തോണി കസ്റ്റഡിയിലെടുത്ത് . ലോറിയില്‍ കയറ്റിയ തോണി പാലക്കാട് എ.ആര്.ക്യാമ്പിലേക്ക് കൊണ്ടുപോയി. തിരുവേഗപ്പുറ പഞ്ചായത്തിലെ പൈലിപ്പുറം കാളിയാര്‍വട്ടം കടവില്‍ നിന്ന് ചൊവ്വാഴ്ച രാത്രിയാണ് വലിയ തോണി പിടികൂടിയത്. മോട്ടോര്‍ ഉപയോഗിച്ചും സര്‍വീസ് നടത്താന്‍ സൗകര്യമുള്ള തോണിയാണിത്. ചൊവ്വാഴ്ച രാത്രി കാവല്‍ നിന്ന പൊലിസ്് ടീം ബുധനാഴ്ച ജെ.സി.ബി. കൊണ്ടുവന്ന് തൊഴിലാളികളുടെ സഹായത്തോടെ പുഴയില്‍ നിന്ന് തോണി കരക്കെത്തിച്ചത്്. ഒരാഴ്ച മുമ്പ് കുലുക്കല്ലൂര്‍ പണിക്കര്‍ കടവില്‍ നിന്ന്പൊലിസ് ഏഴ് തോണികള്‍ പിടിച്ചെടുത്ത് നശിപ്പിച്ചിരുന്നു. എന്നാല്‍ പുനരുപയോഗ സാധ്യത കണക്കിലെടുത്ത് കടത്തു തോണി നശിപ്പിച്ചില്ല. തൂതപ്പുഴയില്‍ മണല്‍ കവര്‍ച്ച വ്യാപകമായ സാഹചര്യത്തില്‍ പൊലിസും സ്പെഷല്‍ സ്ക്വാഡും രംഗത്തെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."