HOME
DETAILS

ലക്ഷങ്ങളുടെ തട്ടിപ്പ്; കാഷ്യര്‍ റിമാന്‍ഡില്‍

  
backup
May 28 2017 | 22:05 PM

%e0%b4%b2%e0%b4%95%e0%b5%8d%e0%b4%b7%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a4%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%95

 

മാനന്തവാടി: പഞ്ചാബ് നാഷനല്‍ ബാങ്കിന്റെ മാനന്തവാടി ശാഖയില്‍ നിന്നും ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ സംഭവത്തില്‍ ബാങ്ക് ജീവനക്കാരനെ കോടതി റിമാന്‍ഡ് ചെയ്തു. പഞ്ചാബ് നാഷനല്‍ ബാങ്ക് മാനന്തവാടി ശാഖയിലെ കാഷ്യര്‍ ഇളവന്‍പറമ്പില്‍ സഹീറിനെയാണ് മാനന്തവാടി പൊലിസ് അറസ്റ്റ് ചെയ്തത്.
മലപ്പുറം വണ്ടൂര്‍ സ്വദേശിയായ ഇയാള്‍ കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ പലതവണയായി ബാങ്കില്‍ നിന്നും അന്‍പത്തിയൊന്നു ലക്ഷത്തി ഇരുപത്തിയൊന്നായിരത്തി അറന്നൂറ്റി അറുപത്തി ഏഴ് രൂപയാണ് അപഹരിച്ചത്. സാമ്പത്തിക പ്രതിസന്ധി കാരണം പലരോടും പലിശക്ക് പണം കടം വാങ്ങിയിട്ടുണ്ടെന്നും അതിന്റെ പലിശ നല്‍കാനായാണ് പണം തട്ടിയതെന്നുമാണ് ഇയാള്‍ പറയുന്നതെന്ന് പൊലിസ് പറഞ്ഞു. എന്നാല്‍ കൂടുതല്‍ അന്വേഷണം നടത്തിയാല്‍ മാത്രമേ മറ്റാര്‍ക്കെങ്കിലും ഇതില്‍ പങ്കുണ്ടോ തുടങ്ങിയ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയുകയുള്ളുവെന്നും പൊലിസ് വ്യക്തമാക്കി. മാനന്തവാടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മണിക്കാണ് അന്വേഷണ ചുമതല. അതിനിടെ സാധാരണഗതിയില്‍ എല്ലാദിവസവും ബാങ്കില്‍ ഉപഭോക്താക്കളുമായുള്ള ഇടപാടുകള്‍ കഴിഞ്ഞതിന് ശേഷം പണം എണ്ണിത്തിട്ടപ്പെടുത്തി ലോക്കറില്‍ സൂക്ഷിക്കുകയാണ് ചെയ്യേണ്ടത്.
ഈ സമയം കാഷ്യറും ബാങ്കിലെ ഉന്നത ഉദ്യോഗസ്ഥനും തിട്ടപ്പെടുത്തിയ സ്റ്റേറ്റ്‌മെന്റിന്റെ രേഖയും ഒപ്പിടണമെന്നതാണ് നിയമം. എന്നാല്‍ കഴിഞ്ഞ നാല് വര്‍ഷമായി ഇത്തരത്തിലുള്ള നടപടികളൊന്നും പാലിക്കാത്തതാണ് ലക്ഷങ്ങളുടെ വെട്ടിപ്പുകള്‍ നടത്താന്‍ ഇടയായതെന്നും സൂചനയുണ്ട്. കല്‍പ്പറ്റ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  2 months ago
No Image

മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം

oman
  •  2 months ago
No Image

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  2 months ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം;ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ഹിസ്ബുല്ലയ്ക്ക് തിരിച്ചടി; കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വധിച്ചെന്ന് ഇസ്‌റാഈല്‍ സൈന്യം

International
  •  2 months ago
No Image

ഓണ്‍ലൈന്‍ തട്ടിപ്പ്; കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് നഷ്ടം 1.86 കോടി രൂപ

Kerala
  •  2 months ago
No Image

കാണാതായ വിദ്യാഭ്യാസ വകുപ്പ് ഓഫിസ് സീനിയര്‍ സൂപ്രണ്ടിനെ മരിച്ച നിലയില്‍ കണ്ടെത്തി; ജോലി സമ്മര്‍ദ്ദം മൂലമെന്ന് പരാതി

Kerala
  •  2 months ago
No Image

പ്രസംഗത്തിനിടെ ദേഹാസ്വാസ്ഥ്യം, 'മോദിയെ താഴെയിറക്കുന്നതുവരെ മരിക്കില്ല 'തിരികെയെത്തി ഖാര്‍ഗെയുടെ പ്രഖ്യാപനം

National
  •  2 months ago