നരേന്ദ്രമോദിക്കെതിരായ പോരാട്ടത്തില്‍ തൊഴിലാളിവര്‍ഗം ഒറ്റക്കെട്ടായി അണിനിരക്കും: ആര്. ചന്ദ്രശേഖരന്
കാഞ്ഞങ്ങാട്: നരേന്ദ്ര മോദിക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യന്‍ തൊഴിലാളി വര്‍ഗം ഒറ്റക്കെട്ടായി അണിനിരക്കുമെന്ന് ഐ.എന്‍.ടി.യു.സി ദേശീയ വൈസ് പ്രസിഡന്റ് ആര്. ചന്ദ്രശേഖരന്. ജില്ലാ ഐ.എന്‍.ടി.യു.സി നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ കൊള്ളയടിക്കുകയും തൊഴിലാളി വിരുദ്ധ നടപടികളിലൂടെ കശാപ്പ് ചെയ്യുകയും ചെയ്യുന്ന നരേന്ദ്ര മോദിക്കെതിരേ രാജ്യവ്യാപകസമരത്തിന് ഐ.എന്‍.ടി.യു.സി ദേശീയ തലത്തില്‍ നേതൃത്വം നല്‍കുകയാണെന്ന് ആര്. ചന്ദ്രശേഖരന് കൂട്ടിചേര്‍ത്തു.
ജില്ലാ പ്രസിഡന്റ് പി.ജി ദേവ് അധ്യക്ഷനായി. ഐ.എന്‍.ടി.യു.സി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രന് മുഖ്യപ്രഭാഷണം നടത്തി.
കൃഷ്ണവേണി ശര്‍മ്മ, ടി.വി കുഞ്ഞിരാമന്, മാമുനി വിജയന്, ഷീലാ വേണുഗോപാല്‍, കെ.എം ശ്രീധരന്, തോമസ് സെബാസ്റ്റ്യന്‍, വി.കെ കുഞ്ഞിരാമന്, വി.വി ചന്ദ്രന്, ആര്. വിജയകുമാര്‍, പി.സി തോമസ്, ടി. ചന്ദ്രശേഖരന്, സി.ജെ ടോണി, സത്യന് ഉപ്പള, എം.വി വിജയന്, സി.വി രമേശന്, ലതാ സതീഷ്, ബി.സി കുമാരന്, പി.വി ഉദയകുമാര്‍, ഉമേശന് അണങ്കൂര്‍, സി.ഒ സജി, സി.വി ഭാവനര്, കെ.വി ദാമോദരന്‍, കെ.എന്‍ ശശി എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."