കോഴിക്കോട്ട് 30 ലക്ഷത്തിന്റെ കഞ്ചാവ് പിടിച്ചു; കുന്ദമംഗലം സ്വദേശി പിടിയില്‍
കുന്ദമംഗലം: പുതു വര്‍ഷരാവ് ലഹരി മയമാക്കാന്‍ വില്‍പനയ്ക്കു കൊണ്ടുവന്ന കഞ്ചാവുമായി കുന്ദമംഗലം പതിമംഗലം സ്വദേശിയെ കോഴിക്കോട് തൊണ്ടയാട് വച്ച് മെഡിക്കല്‍ കോളജ് പൊലിസ് ഇന്‍സ്‌പെക്ടര്‍ ദാസന്റെ നേതൃത്വത്തിലുള്ള സംഘവും ജില്ലാ ആന്റി നാര്‍ക്കോട്ടിക്ക് സ്‌പെഷല്‍ ആക്ഷന്‍ ഫോഴ്‌സും (ഡന്‍സാഫ് ) ചേര്‍ന്ന് പിടികൂടി. കുന്ദമംഗലം പതിമംഗലം പാലക്കല്‍ നിസാമി(33)നെയാണ് ആഡംബര വാഹനം സഹിതം 45 കിലോഗ്രാമോളം കഞ്ചാവു പിടികൂടിയത്.
പുതുവര്‍ഷം ലഹരി മുക്തമായിരിക്കണമെന്ന കോഴിക്കോട് സിറ്റി പൊലിസ് ചീഫ് ഡി.ഐ.ജി എ.വി ജോര്‍ജിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കോഴിക്കോട് സിറ്റിയില്‍ ഡന്‍സാഫ് പരിശോധന ശക്തമാക്കിയിരുന്നു. മുമ്പ് കഞ്ചാവു കേസുകളില്‍ ഉള്‍പ്പെട്ടവരുടെ ഡാറ്റകള്‍ ശേഖരിച്ചും അവരുടെയെല്ലാം നിലവിലെ ജീവിത രീതികളെ കുറിച്ചും ഡന്‍സാഫ് നേരിട്ടും രഹസ്യമായും നിരീക്ഷിച്ചു വരികയായിരുന്നു.
മഹാരാഷ്ട്രയില്‍ നിന്ന് ഒരാള്‍ കഞ്ചാവുമായി കോഴിക്കോട്ടേക്ക് വരുന്നുണ്ടെന്ന രഹസ്യവിവരം കഴിഞ്ഞ ദിവസം നാര്‍ക്കോട്ടിക്ക് സെല്‍ അസി. കമ്മിഷണര്‍ ഡന്‍സാഫിന് കൈമാറുകയും അംഗങ്ങള്‍ ഇയാളെ നിരീക്ഷിച്ചു വരികയുമായിരുന്നു.
മൈസൂര്‍ മാംഗോ ഇനത്തില്‍പ്പെട്ട കഞ്ചാവാണ് പ്രതിയില്‍ നിന്ന് പിടികൂടിയതെന്നും,മറ്റു കഞ്ചാവുകളെ അപേക്ഷിച്ച് ലഹരിയും വിലയും വളരെ കൂടുതലാണ് ഇതിനെന്നും നാര്‍ക്കോട്ടിക്ക് സെല്‍ അസി. കമ്മിഷണര്‍ ഇ. സുനില്‍ കുമാര്‍ പറഞ്ഞു.ചില്ലറ മാര്‍ക്കറ്റില്‍ 30 ലക്ഷം രൂപയോളം വിലവരുന്ന കഞ്ചാവാണ് പിടികൂടിയത്. മറ്റ് കഞ്ചാവുകള്‍ കൃഷി ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ രഹസ്യമായാണ് മൈസൂര്‍ മാംഗോ ഇനത്തില്‍പ്പെട്ട കഞ്ചാവ് കൃഷി ചെയ്യുന്നത്.ഇതിന്റെ ലഹരിയുടെ വീര്യക്കൂടുതലാണ് കാരണം.
കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് 125 കിലോഗ്രാം കഞ്ചാവ് ഡന്‍സാഫ് പിടിച്ചെടുത്തിരുന്നു.
ഡന്‍സാഫ് സ്‌ക്വാഡ് അംഗങ്ങളായ എം. മുഹമ്മദ് ഷാഫി, എം. സജി, കെ. അഖിലേഷ്, കെ.എ ജോമോന്‍, എം. ജിനേഷ് കൂടാതെ മെഡിക്കല്‍ കോളജ് പൊലിസ് സബ് ഇന്‍സ്‌പെക്ടര്‍ സദാനന്ദന്‍, എ.എസ്.ഐ രാജേന്ദ്രന്‍, സി.പി.ഒ വിനോദ് കുമാര്‍, ഡ്രൈവര്‍ സി.പി.ഒ സജിത്ത് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.കൊവിഡ് പരിശോധനയ്ക്കുശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."