ഏക സിവില്‍കോഡ് മൗലികാവകാശങ്ങളുടെ നിഷേധം: എസ്.എം.എഫ്
പാലക്കാട്: ഏക സിവില്‍ കോഡ് നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കം പ്രത്യേക വിഭാഗത്തെ ലക്ഷ്യം വെച്ചാണെന്ന് സുന്നി മഹല്ല് ഫെഡറേഷന് പാലക്കാട് മേഖലാ കണ്വന്ഷന് പ്രമേയത്തില്‍ കുറ്റപ്പെടുത്തി. ഇന്ത്യന്‍ ഭരണഘടന പൗരന്മാര്ക്ക് അനുവദിച്ച മൗലികാവകാശങ്ങളുടെ നിഷേധമാണിത്. ഐ.എസ് തീവ്രവാദവുമായി ബന്ധപ്പെടുത്തി മുസ്ലിം സമുദായത്തെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയുള്ള വേട്ട അവസാനിപ്പിക്കണമെന്നും തീവ്രവാദ, വിധ്വംസക പ്രവര്‍ത്തനങ്ങളെ ഇസ്ലാം ഒരു തരത്തിലും അംഗീകരിക്കുന്നില്ലെന്നും കണ്വന്ഷന് വ്യക്തമാക്കി.
പ്രസിഡന്റ് ഹംസ ഫൈസി അധ്യക്ഷനായി. എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റിയംഗം ശാഫി ഫൈസി കോല്‍പ്പാടം ഉദ്ഘാടനം ചെയ്തു. ജന്നത്തുല്ഉലൂം അറബിക് കോളജ് പ്രിന്‍സിപ്പല്‍ ഹുസൈന് മന്നാനി മുഖ്യപ്രഭാഷണം നടത്തി. താഹിര്‍ ഹുദവി, അന്‍വര്‍ സാദിഖ് നിസാമി, സുല്‍ത്താന്‍ പ്രസംഗിച്ചു. യൂസഫ് പത്തിരിപ്പാല തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. പുതിയ ഭാരവാഹികളായി ഹംസ ഫൈസി, ഖാജാഹുസൈന്‍, സൈനുദ്ദീന്‍ മന്നാനി, ശാഫി ഫൈസി, ലത്തീഫ് ഹാജി (പ്രസി), പി.ടി ശാഹുല്‍ ഹമീദ് ഹാജി, ഹംസ മാസ്റ്റര്‍, ഹനീഫ, ഹൈദ്രു, ശജീര്‍ പേഴുങ്കര, കമാല്‍ (സെക്ര). ശോഭാ അബൂബക്കര്‍ (ട്രഷ). കമ്മിറ്റിക്ക് കീഴിലായി പലിശരഹിത ബാങ്കിങ്, വിവാഹ ബ്യൂറോ, ദഅ്വാ സെല്‍, മെഡിക്കല്‍ വിഭാഗം എന്നിവക്ക് രൂപം നല്‍കാനും തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."