മലപ്പുറത്ത് ഒന്‍പത് തദ്ദേശ സ്ഥാപനങ്ങളില്‍ ഭരണത്തിലേറാന്‍ ഭാഗ്യം തേടി മുന്നണികള്‍
മലപ്പുറം:ജില്ലയിലെ ഒന്‍പത് തദ്ദേശസ്ഥാപനങ്ങളില്‍ യു.ഡി.എഫിനും,എല്‍.ഡി.എഫിനും ഭരണത്തിലേറാന്‍ ഭാഗ്യം കടാക്ഷിക്കണം. വെളിയങ്കോട്,മാറഞ്ചേരി,വാഴയൂര്‍,ആതവനാട്,നന്നംമുക്ക് എന്നീ പഞ്ചായത്തുകളില്‍ ഭരണത്തിലേറാന്‍ സ്വതന്ത്രരുടേയും ബി.ജെ.പിയുടേയും നിലപാടുകള്‍് നിര്‍ണായകമാവുമ്പോള്‍ ഏലംകുളം,കുറുവ,മേലാറ്റൂര്‍,തിരുവാലി എന്നിവിടങ്ങളില്‍ നറുക്കെടുപ്പ് നടത്തേണ്ട അവസ്ഥയാണ്.പഞ്ചായത്തുകളിലെല്ലാം പ്രസിഡന്റ്,വൈസ് പ്രസിഡന്റ് എന്നിവരെ മുന്നണികള്‍ കണ്ടെത്തിയിട്ടുണ്ടെങ്കിലും ആര്‍ക്ക് ഭരണം കിട്ടുമെന്നതിലാണ് സന്ദേഹം.
വെളിയങ്കോട് ഗ്രാമപഞ്ചായത്തില്‍ ആകെയുളള 18 വാര്‍ഡില്‍ ഒന്‍പതെണ്ണം എല്‍.ഡി.എഫും,എട്ടെണ്ണം യു.ഡി.എഫുമാണ് നേടിയത്.ഒരു സീറ്റില്‍ സ്വതന്ത്രനാണ്.ഇയാളുടെ നീക്കവും മുന്നണികളുടെ നിലപാടുകളും അനുസരിച്ചായിരിക്കും ഭരണം.മാറഞ്ചേരിയില്‍ 19 വാര്‍ഡുകളില്‍ ഒന്‍പതെണ്ണം എല്‍.ഡി.എഫും,എട്ടെണ്ണം യു.ഡി.എഫുമാണ്.മറ്റു രണ്ട് സീറ്റുകളില്‍ ഒന്ന് എസ്.ഡി.പി.ഐക്കും,മറ്റൊന്ന് സ്വതന്ത്രനുമാണ്.ഇടത് മുന്നണിയുടെ കോട്ടയായിരുന്ന വാഴയൂര്‍ പഞ്ചായത്തിലും ഇത്തവണ പാര്‍ട്ടിക്ക് ഭരണം ലഭിക്കണമെങ്കില്‍ ഭാഗ്യം കടാക്ഷിക്കണം.ആകെയുളള 18 സീറ്റില്‍ എട്ട് എല്‍.ഡി.എഫിനും,എട്ട് യു.ഡി.എഫുമാണ്.ശേഷിക്കുന്ന ഏക സീറ്റ് ബി.ജെ.പിയാണ്.
ആതവനാട് പഞ്ചായത്തില്‍ 22 വാര്‍ഡില്‍ 11 സീറ്റ് യു.ഡി.എഫിനും,10 സീറ്റ് എല്‍.ഡി.എഫിനുമാണ്.അവശേഷിച്ച ഒരു വാര്‍ഡ് എസ്.ഡി.പി.ഐക്കാണ് ലഭിച്ചത്.നന്നംമുക്കില്‍ 17 വാര്‍ഡില്‍ എട്ട് സീറ്റുകള്‍ വീതം യു.ഡി.എഫും എല്‍.ഡി.എഫും നേടിയപ്പോള്‍ ഒരുസീറ്റില്‍ ബി.ജെ.പിയാണ്.തിരുവാലി,ഏലംകുളം,മേലാറ്റൂര്‍ പഞ്ചായത്തുകളില്‍ 16 സീറ്റില്‍ എട്ട് വീതവും,കുറുവയില്‍ 22 സീറ്റില്‍ 11 വീതവുമാണ് യു.ഡി.എഫും,എല്‍.ഡി.എഫും പങ്കിട്ടത്.ഇതോടെ ഇവിടെ നറുക്കെടുപ്പിനാണ് കളമൊരുങ്ങുന്നത്.തുല്യശക്തികളായതിനാല്‍ ആര് ഭരണത്തിലേറിയാലും പ്രതിപക്ഷവും ശക്തമാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."