കരാര്‍ തൊഴിലാളികള്‍ കൂടുന്നു: മന്ത്രി ടി.പി രാമകൃഷ്ണന്‍
കൊടകര: വ്യവസായങ്ങളില്‍ സ്ഥിരം തൊഴിലാളികള്‍ കുറയുകയാണെന്നും, കരാര്‍ തൊഴിലാളികള്‍ കൂടുകയാണെന്നും സംസ്ഥാന തൊഴില്‍ മന്ത്രി ടി.പി രാമകൃഷ്ണന്‍. തൊഴിലാളികള്‍ക്ക് നിയമപരമായി ഒരു അവകാശവും നല്‍കേണ്ട എന്നതാണ് ഈ സ്ഥിതിക്ക് കാരണം എന്നും മന്ത്രി പറഞ്ഞു. വികലക്കയറ്റം സ്വാഭാവികമായി ഉണ്ടാവുന്ന ഒന്നല്ല മറിച്ചു സര്‍ക്കാര്‍ നയങ്ങളാണ് വിലക്കയറ്റത്തിന് കാരണം എന്നും ടി.പി രാമകൃഷ്ണന്‍ പറഞ്ഞു.
നവഉദാരവല്‍ക്കരണ നയങ്ങളില്‍ ഏറ്റവും കൂടുതല്‍ ചൂഷണത്തിന് വിധേയരാവുന്നത് തൊഴിലാളികള്‍ ആണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പേരാമ്പ്ര അപ്പോളോ ടയേഴ്‌സ് എംപ്ലോയീസ് യൂനിയന്‍ (സി ഐ ടി യു) വിന്റ നാല്‍പ്പതാം വാര്‍ഷികാഘോഷങ്ങളുടെ സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
യൂനിയന്‍ പ്രസിഡന്റ് എം എം വര്‍ഗീസ് അധ്യക്ഷനായി. വര്‍ക്കിങ് പ്രസിഡന്റ് കെ.കെ രാമചന്ദ്രന്‍, സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് കെ എഫ് ഡേവിസ്, കൊടകര ഏറിയ സെക്രട്ടറി പി കെ ശിവരാമന്‍, കൊടകര പഞ്ചായത്ത് പ്രസിഡന്റ് പി ആര്‍ പ്രസാദന്‍ സംസാരിച്ചു.
യൂനിയന്‍ ജനറല്‍ സെക്രട്ടറി സി.എ രാജീവ് സ്വാഗതവും, വൈസ് പ്രസിഡന്റ് എം.കെ മോഹനന്‍ നന്ദിയും പറഞ്ഞു. ഫാക്ടറി തൊഴിലാളികളുടെയും കുടുംബങ്ങളുടെയും കലാപരിപാടികള്‍, മധുരൈ ഓര്‍ക്കസ്ട്രയുടെ ഗാനമേള എന്നിവയും ഉണ്ടായി
മുപ്ലിയം: ഇഞ്ചക്കുണ്ട് സര്‍വിസ് സഹകരണ ബാങ്കിന്റെ നവീകരിച്ച ഹെഡ് ഓഫിസ് കെട്ടിടത്തിന്റെ ഉദ്ഘാടനം, എ.ടി.എം കൗണ്ടറിന്റെ ഉദ്ഘാടനം ബാങ്കിനെ ക്ലാസ് വന്‍ ഉയര്‍ത്തിയ പ്രഖ്യാപനം സംഘടിപ്പിച്ചു. സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് പി.കെ ശങ്കരനാരായണന്‍ അധ്യക്ഷനായി.
സെക്രട്ടറി കെ നാരായണന്‍കുട്ടി, കണ്‍സ്യുമര്‍ ഫെഡ് എം.ഡി എം രാമനുണ്ണി, ഫാ. റോബിന്‍ പാലാട്ടി, വാര്‍ഡ് അംഗം മുഹമ്മദാലി കുയിലന്‍തൊടി, എം വി സതീഷ് ബാബു, ബിനോയ് ഞെരിഞ്ഞാമ്പിള്ളി, സി കെ ഗോപാലന്‍ സംസാരിച്ചു. ടി എം ജയന്‍ ജയന്‍ സ്വാഗതവും, കെ ടി റോയ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."