ഇസ്ലാമിക് കാലിഗ്രഫിയില്‍ ശ്രദ്ധേയമായി മലയാളി വിദ്യാര്‍ഥിനിയുടെ പ്രദര്‍ശനം
റിയാദ്: അറബിക് ഇസ്‌ലാമിക് കാലിഗ്രഫിയില്‍ മലയാളി വിദ്യാര്‍ഥിനിയുടെ പ്രദര്‍ശനം ജിദ്ദയില്‍ ശ്രദ്ധേയമായി. ജിദ്ദ ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥിനി ഹിബ ഹനാന്‍ പൊന്നാനി വരച്ച നൂറില്‍പരം അറബിക് ഇസ്‌ലാമിക് കാലിഗ്രഫിയുടെ പ്രദര്‍ശനമാണ് അറബിക് ഇസ്‌ലാമിക് കാലിഗ്രഫിയില്‍ മലയാളികളുടെ അഭിമാനമായത്. ജിദ്ദയിലെ ഇന്ത്യന്‍ സമൂഹത്തിന് പുറമെ മറ്റു രാജ്യക്കാരും പ്രദര്‍ശനം കാണാനെത്തിയത് അംഗീകാരമായി. ഇത്തരത്തില്‍ ഒരു പ്രദര്‍ശനവുമായി ഒരു മലയാളി വിദ്യാര്‍ഥിനി രംഗത്തെത്തുന്നതും ആദ്യമായാണ്.
പ്ലസ് ടു കഴിഞ്ഞ് ഉപരിപഠനത്തിനായി നാട്ടിലേക്ക് പോകാന്‍ തയാറെടുക്കുന്ന ഹിബ ചിത്ര രചനയില്‍ ഒട്ടേറെ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ടണ്ട്. ആള്‍ ഇന്ത്യ തലത്തില്‍ സോള്‍ ഓഫ് ഇന്ത്യ നടത്തിയ ആര്‍ട്ട് ആന്റ് ക്രാഫ്റ്റ് മത്സരത്തില്‍ ഒന്നാം സ്ഥാനവും അന്താരാഷ്ട്ര തലത്തില്‍ സഊദിയിലെ പ്രശസ്ത ചിത്രകാരി സഫിയ ബിന്‍സാഗര്‍ നടത്തിയ ചിത്ര രചന മത്സരത്തില്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയ ഹിബ സാമൂഹിക, വിദ്യാഭ്യാസ പ്രവര്‍ത്തകനായ അഷ്‌റഫ് പൊന്നാനിയുടെയും ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപിക സീനത്ത് സമാന്റെയും മകളാണ്.
അല്‍ റയാന്‍ ഓഡിറ്റോറിയത്തില്‍ നടത്തിയ പ്രദര്‍ശനം ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ മുഹമ്മദ് ഇഖ്ബാല്‍ ഉദ്ഘാടനം ചെയ്തു. ടി.പി. ശുഹൈബ് അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."