സഊദിയിൽ നിന്നുള്ള വന്ദേ ഭാരത് വിമാന സർവ്വീസുകൾ പുനഃരാരംഭിച്ചു
റിയാദ്: കൊറോണ പുതിയ രൂപത്തിൽ വ്യാപിക്കുന്നുവെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ സഊദി അറേബ്യ കൈകൊണ്ട യാത്രാ വിലക്ക് ഭാഗികമായി പിൻവലിച്ചതിനെ തുടർന്ന് സഊദിയിൽ നിന്നുള്ള വന്ദേ ഭാരത് വിമാന സർവ്വീസ് പുനഃരാരംഭിച്ചു. സഊദിയിൽ നിന്നും പുറത്തേക്ക് വിദേശികൾക്ക് യാത്രയാകാമെന്ന സഊദി സിവിൽ ഏവിയേഷന്റെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യയിലേക്കുള്ള വിമാന സർവ്വീസുകൾ പുനഃരാരംഭിച്ചത്. പുതിയ തീരുമാന പ്രകാരം സഊദിയിൽ നിന്നും ഇന്ന് (തിങ്കൾ) മുതലുള്ള സർവ്വീസുകൾ തുടരുമെന്ന് വന്ദേ ഭാരത് മിഷൻ വിമാന സർവ്വീസ് നടത്തുന്ന എയർ ഇന്ത്യ എക്സ്പ്രസ്സ് അറിയിച്ചു.
[caption id="attachment_916934" align="alignnone" width="1024"] എയർ ഇന്ത്യ എക്സ്പ്രസ് പുറത്തിറക്കിയ അറിയിപ്പ്[/caption]സ്വദേശികൾക്കൊഴികെയുള്ളവർക്ക് സഊദിയിൽ നിന്നും പുറത്തേക്ക് പോകാമെന്ന് സഊദി സിവിൽ ഏവിയേഷൻ കഴിഞ്ഞ ദിവസമാണ് സർക്കുലർ പുറത്തിറക്കിയത്. സർവ്വീസ് നടത്തുന്നതിനായി സഊദിയിലെത്തുന്ന വിദേശ വിമാനങ്ങളിലെ വിമാന ജീവനക്കാർ പുറത്തേക്കിറങ്ങരുതെന്നും ഗ്രൗണ്ട് സ്‌റ്റാഫുമായി സമ്പർക്കം പുലർത്തരുതെന്നും കർശന നിർദേശമുണ്ട്.
അതേസമയം, സഊദിയിലേക്കുള്ള പ്രവേശന വിലക്ക് ഒരാഴ്ച കൂടി നീട്ടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വ്യോമ, ജല, കര അതിർത്തികൾ അടഞ്ഞു തന്നെ കിടക്കുമെന്നും രാജ്യത്തേക്കുള്ള പ്രവേശന വിലക്ക് ഒരാഴ്ച കൂടി തുടരുമെന്നാണ് സഊദി ആഭ്യന്തര മന്ത്രാലയം തിങ്കളാഴ്ച പുലർച്ചെ പുറത്തിറക്കിയ പ്രസ്താവാനായിൽ വ്യക്തമാക്കിയത്. ഇതോടെ, ഒരാഴ്ച്ചക്ക് ശേഷം രാജ്യത്തേക്കുള്ള പ്രവേശന വിലക്ക് പുനഃപരിശോധിച്ച് ആവശ്യമെങ്കിൽ പ്രവേശനം അനുവദിച്ചേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."