HOME
DETAILS

ഹജ്ജ് 2019: മക്കയിൽ റെക്കോർഡ് ചൂട്, ഹാജിമാർക്ക് മുന്നറിയിപ്പ് 

  
backup
July 24 2019 | 09:07 AM

hot-and-dusty-days-ahead-warns-weather-department

മക്ക: കടുത്ത ചൂടനുഭവപ്പെടുന്ന സഊദിയിൽ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത് റെക്കോർഡ് ചൂട്. വിശുദ്ധ നാഗരിയിയായ മക്കയിലും റെക്കോർഡ് ചൂടാണ് അനുഭവപ്പെട്ടതെന്നു കാലാവസ്ഥാ നിർകീക്ഷണ കേന്ദ്രങ്ങൾ അറിയിച്ചു. ഞായറാഴച സഊദിയിലെ ഏറ്റവും ഉയർന്ന ചൂടും മക്കയിലായിരുന്നുവെന്ന് റിപ്പോർട്ടുകൾ. മക്കയിൽ 49 ഡിഗ്രി സെൽഷ്യസ് ചൂട് ആണ് അനുഭവപ്പെട്ടതെന്നു മക്കയിലാണെന്ന് പരിസ്ഥിതി സംരക്ഷണ, കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഹാജിമാർ മക്കയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഈയവസരത്തിൽ കത്തുന്ന ചൂട് ഇവർക്ക് ഏറെ ക്ഷീണം ചെയ്യുമെന്നതിനാൽ മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ് അധികൃതരും ഹജ്ജ് സേവന വിഭാഗങ്ങളും രംഗത്തുണ്ട്. പടിഞ്ഞാറൻ നഗരിയിലെ യാമ്പു, കിഴക്കൻ നഗരിയിലെ അൽഹസ എന്നിവിടങ്ങളിൽ 45 ഡിഗ്രിയും അൽഖർജിൽ 44 ഡിഗ്രി സെൽഷ്യസ് ചൂടുമാണ് രേഖപ്പെടുത്തിയത്. 


ഹജ്ജ് സമയത്ത് കടുത്ത ചൂട് അനുഭവപ്പെടുന്നതിനാൽ സൂര്യാഘാതം മൂലമുള്ള അപകടങ്ങൾ നേരിടാൻ വിപുലമായ പദ്ധതികൾ അധികൃതർ ഒരുക്കിയിട്ടുണ്ട് . സൂര്യ താപം നേരിടാനും ആവശ്യമായ ചികിത്സ നൽകാനും ആരോഗ്യ മന്ത്രാലയവും പ്രത്യേക പദ്ധതികളും സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. തീർത്ഥാടകർക്ക് സൂര്യതാപം ഏൽക്കാതിരിക്കാൻ മക്ക, മദീന, മിന, അറഫ, തുടങ്ങിയ സ്ഥലങ്ങളിൽ  മുൻ വർഷങ്ങളിലുണ്ടായിരുന്ന സജ്ജീകരണങ്ങൾകൂടുതൽ ശക്തമാക്കി. സൂര്യാഘാതമേൽക്കുന്ന തീർഥാടകരെ കിടത്തി ചികിത്സിക്കുന്നതിനുള്ള കിടക്കകളുടെ കഴിഞ്ഞ വർഷം തന്നെ ഇരട്ടിയാക്കിയിരുന്നു. സൂര്യതാപമേൽക്കുന്നവർക്ക് ആവശ്യമായ അടിയന്തിര ചികിത്സ നൽകാൻ പ്രത്യേകം പരിശീലനം ലഭിച്ച ജോലിക്കാർ, അടിയന്തിര സാഹചര്യങ്ങളെ നേരിടാൻ സജ്ജമായ ആശുപത്രികൾ എന്നിവ ആരോഗ്യ മന്ത്രാലയം ഒരുക്കിയിട്ടുണ്ട്. സൂര്യതാപത്തിൽ നിന്ന്നും രക്ഷപ്പെടാനുള്ള ബോധവൽക്കരണത്തിനായി ഹജ്ജ് ക്യാമ്പുകളിലും മുതവ്വിഫുമാരുടെ ഓഫീസുകളും കേന്ദ്രീകരിച്ചു വിവിധ ഭാഷകളിൽ ബോധ വൽക്കരണ പരിപാടികളും ആസൂത്രണം ചെയ്‌തിട്ടുണ്ട്‌. 

മക്കയിൽ ശക്തമായ ചൂട് അനുഭവപ്പെടുന്നതിനാൽ ഹാജിമാർക്ക് മുൻകരുതൽ നിർദേശവുമായി അധികൃതർ രംഗത്തുണ്ട്. മക്കയിലെ ചൂട് വരും ദിവസങ്ങളിൽ ഇത് ക്രമാതീതമായി ഉയരുമെന്നും നിർജ്ജലീകരണം ഉൾപ്പെടെയുള്ള രോഗങ്ങൾ ശ്രദ്ധിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നുണ്ട്.  കൂടാതെ ഇവർക്ക് മലയാളി സന്നദ്ധ സേവക സംഘങ്ങളുടെ ഇടപെടലുകൾ ഏറെ ആശ്വാസം പകരുന്നുണ്ട്. 


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഭദ്രയെ കൊലപ്പെടുത്തിയത് സാമ്പത്തിക ലാഭത്തിന് വേണ്ടി; പ്രതികളെ ആലപ്പുഴയിലെത്തിച്ചു

Kerala
  •  3 months ago
No Image

കെ ഫോണ്‍ അഴിമതി ആരോപണം:വി.ഡി സതീശന്റെ ഹരജി തള്ളി ഹൈക്കോടതി

Kerala
  •  3 months ago
No Image

ബദല്‍ ഏകോപനത്തില്‍ സുര്‍ജിത്തിനൊപ്പം; ഇന്‍ഡ്യ സഖ്യത്തിന് കനത്ത നഷ്ടം

National
  •  3 months ago
No Image

 ബാങ്ക് അക്കൗണ്ടുകള്‍ സ്വിറ്റ്‌സര്‍ലന്റ് മരവിപ്പിച്ചു; അദാനിക്കെതിരെ പുതിയ വെളിപെടുത്തലുമായി ഹിന്‍ഡന്‍ബര്‍ഗ്, തള്ളി അദാനി ഗ്രൂപ്പ് 

National
  •  3 months ago
No Image

മിഷേല്‍ ഷാജിയുടെ മരണത്തില്‍ സി.ബി.ഐ അന്വേഷണമില്ല; ഹരജി തള്ളി ഹൈക്കോടതി

Kerala
  •  3 months ago
No Image

നിയമസഭാ കൈയ്യാങ്കളി: കോണ്‍ഗ്രസ് മുന്‍ എം.എല്‍.എമാര്‍ക്കെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി

Kerala
  •  3 months ago
No Image

കെജ്‌രിവാളിന് ജാമ്യം, ജയില്‍മോചിതനാകും 

National
  •  3 months ago
No Image

അത്രയും പ്രിയപ്പെട്ട യെച്ചൂരിക്കായി; ബഹിഷ്‌കരണം അവസാനിപ്പിച്ച് ഇന്‍ഡിഗോയില്‍ ഇ.പി ഡല്‍ഹിയിലെത്തി

Kerala
  •  3 months ago
No Image

'രാജ്യത്തിന്റെ നിയമങ്ങള്‍ക്കു മേലാണ് ബുള്‍ഡോസര്‍ കയറ്റുന്നത്' ബുള്‍ഡോസര്‍ രാജിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രിം കോടതി

National
  •  3 months ago
No Image

മലപ്പുറത്ത് രണ്ട് ആദിവാസി കുട്ടികള്‍ വീട്ടിനകത്ത് മരിച്ച നിലയില്‍

Kerala
  •  3 months ago