പനി ബാധിച്ച് സഹോദരങ്ങളായ പിഞ്ചുകുഞ്ഞും നാലുവയസ്സുകാരനും മരിച്ചു; മാതാവ് ചികിത്സയില്‍
ബദിയഡുക്ക(കാസര്‍കോട്): പനി ബാധിച്ച് സഹോദരങ്ങളായ കുട്ടികള്‍ മരിച്ചു. ബദിയടുക്ക കന്യപ്പാടിയിലെ സിദ്ദീഖ്-അസറുന്നിസ ദമ്പതികളുടം മക്കളായ സിദ്‌റത്തുല്‍ മുന്‍തഹ(എട്ടു മാസം), മൊയ്തീന്‍ ഷിനാസ് (4) എന്നിവരാണ് മരിച്ചത്. മാതാവ് അസറുന്നിസയെ പനിബാധിച്ച നിലയില്‍ മംഗളൂരുവിലെ ആശുപത്രിയില്‍
പ്രവേശിപ്പിച്ചിരിക്കുകയാണ്.
സിദ്‌റത്തുല്‍ മുന്‍തഹ കഴിഞ്ഞ ദിവസം വൈകിട്ടും മൊയ്തീന്‍ സിനാന്‍ ഇന്ന് രാവിലെയുമാണ് മരിച്ചത്. ഇവരെ ആദ്യം ചെങ്കളയിലെ ഇ.കെ നായനാര്‍ മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
അതെ സമയം മൂവര്‍ക്കും ഏതു തരം പനിയാണ് ബാധിച്ചതെന്നു കണ്ടെത്താന്‍ രക്ത സാമ്പിളുകള്‍ പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. കുട്ടികളുടെ പിതാവ് സിദ്ധീഖിന്റെ രക്ത സാമ്പിളുകളും പരിശോധനക്ക് അയച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."