മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരേ കൈയേറ്റം; ജനാധിപത്യ രാജ്യത്ത് സംഭവിക്കാന്‍ പാടില്ലാത്തത്
കുന്നംകുളം: കോഴിക്കോട് മാധ്യമ പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യുകയും വാഹനങ്ങള്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്ത സംഭവം ജനാധിപത്യ രാജ്യത്ത് സംഭവിക്കാന്‍ പാടില്ലാത്തതാണെന്നും കുറ്റക്കാരായവരെ മുഴുവന്‍ നിയമത്തിനു മുന്നില്‍ എത്തിച്ച് മാതൃകാപരമായി ശിക്ഷിക്കണമെന്നും കേരള മീഡിയാ ആന്റ് റിപ്പോര്‍ട്ടേഴ്‌സ് തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ അടിയന്തിര യോഗം ആവശ്യപ്പെട്ടു.
സ്വതന്ത്ര പത്രപ്രര്‍ത്തനത്തെ ഹനിക്കുന്നത് നമ്മുടെ സംസക്കാരത്തിന് യോജിച്ചതല്ല. ജനാധിപത്യത്തിന് കാവലാളാകേണ്ടവര്‍ തന്നെയാണ് ഹിംസിക്കുന്നത്. മാധ്യമ പ്രവര്‍ത്തകര്‍ക്ക് മേല്‍ അടിയന്തിരാവസ്ഥക്ക് സമാനമായ വിലക്കുകളാണ് നിലനില്‍ക്കുന്നത്. സത്യം തുറന്ന് പറയുമ്പോള്‍ തെറ്റ് ചെയ്തവര്‍ക്ക് സങ്കടമുണ്ടാക്കും.
എന്നാല്‍ തങ്ങള്‍ പറയാന്‍ പോകുന്ന സത്യമെന്തെന്ന് മുന്‍കൂട്ടി ആലോചിച്ച് മാധ്യമ പ്രവര്‍ത്തകരുടെ വായ അടക്കാനുള്ള കുതന്ത്രങ്ങള്‍ക്ക് പിന്നിലുള്ള നിഗൂഢതകള്‍ പുറത്ത് കൊണ്ടുവരണമെന്നും മാധ്യമ പ്രവര്‍ത്തരെ കയ്യേറ്റം ചെയ്യുകയും അന്യാമായി തടങ്കലിലടുകയുംചെയ്തവര്‍ക്കെതിരേ നീതിപൂര്‍വമായ നടപടിയെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ഗൗരവകരമായ ഇടപെടലുണ്ടാകണമെന്നും ജില്ലാ കമ്മിറ്റി സര്‍ക്കാരിനോടാവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ഉമ്മര്‍കരിക്കാടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സെക്രട്ടറി ജയപ്രകാശ്, ജയ്‌സന്‍, മിഥുന്‍, സിജോയ്, റഷീദ്, പ്രസാദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."