HOME
DETAILS

ജയ്ശ്രീ രാം വിളി പ്രകോപിപ്പിക്കുന്ന മുദ്രാവാക്യം, ഇത് ശിലായുഗമല്ല; ആള്‍ക്കൂട്ടക്കൊലകള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് രാജ്യത്തെ 49 സെലിബ്രിറ്റികളുടെ തുറന്ന കത്ത്

  
backup
July 24 2019 | 11:07 AM

49-celebrities-wrote-to-pm-to-interfere-in-moblynching

ന്യൂഡല്‍ഹി: മുസ്്‌ലിംകള്‍ക്കും ദലിതുകള്‍ക്കുമെതിരായ ആള്‍ക്കൂട്ടക്കൊലകള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് രാജ്യത്തെ 49 സെലിബ്രിറ്റികളുടെ തുറന്ന കത്ത്. രാജ്യത്ത് ഇത്തരം കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്നത് ഞെട്ടിക്കുന്നതാണെന്നും കുറ്റക്കാര്‍ക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്നും ഈ മാസം 23ന് എഴുതിയ കത്തില്‍ സെലിബ്രിറ്റികള്‍ ആവശ്യപ്പെടുന്നു.

സംവിധായരായ അടൂര്‍ ഗോപാലകൃഷ്ണന്‍, ശ്യാം ബെനഗല്‍, അനുരാഗ് കാശ്യപ്, മണിരത്‌നം, പാട്ടുകാരി ശുഭ മുഗ്ദല്‍, നടന്‍ കോന്‍കോനാ സെന്‍ ശര്‍മ്മ, എഴുത്തുകാരന്‍ അമിത് ചൗധരി, അപര്‍ണാ സെന്‍, ഗൗതം ഘോഷ്, ബിനായക് സെന്‍ തുടങ്ങിയവരാണ് കത്തെഴുതിയിരിക്കുന്നത്. മുസ്്‌ലിംകള്‍ക്കും ദലിതുകള്‍ക്കുമെതിരായ ആള്‍ക്കൂട്ടക്കൊലകള്‍ ഉടന്‍ അവസാനിപ്പിക്കണം. 2016ല്‍ മാത്രം ദലിതുകള്‍ക്കെതിരേ 840 അതിക്രമങ്ങളുണ്ടായെന്ന ദേശീയ ക്രൈം റെകോര്‍ഡ് ബ്യൂറോയുടെ കണക്ക് ഞെട്ടിക്കുന്നതാണ്. ഇത്തരം കേസുകളില്‍ ശിക്ഷിക്കപ്പെട്ടവരുടെ എണ്ണം കുറഞ്ഞതാണ്.

2009 ജനുവരി 1 മുതല്‍ 2018 ഒക്ടോബര്‍ 29വരെയുള്ള കാലത്തിനിടയില്‍ ഒരു മതവിഭാഗത്തിനെതിരായ 254 കുറ്റകൃത്യങ്ങള്‍ നടന്നു. അതില്‍ 91 പേര്‍ കൊല്ലപ്പെടുകയും 579 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വെറുപ്പിന്റെ അടിസ്ഥാനത്തിലുള്ള അതിക്രമങ്ങളില്‍ 62 ശതമാനവും മുസ്്‌ലിംകള്‍ക്കെതിരെയാണ്. 14 ശതമാനം ക്രിസ്ത്യാനികള്‍ക്കെതിരെയും. 2014 മെയില്‍ താങ്കളുടെ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷമാണ് ഇതില്‍ 90 ശതമാനം സംഭവങ്ങളുമുണ്ടായതെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

പാര്‍ലമെന്റില്‍ ആള്‍ക്കൂട്ടക്കൊലയെ വിമര്‍ശിച്ചതു കൊണ്ട് മാത്രം കാര്യമില്ല. ഇത്തരം കുറ്റങ്ങള്‍ ജാമ്യമില്ലാത്തവയാക്കണം. മാതൃകാപരമായ ശിക്ഷ കുറ്റക്കാര്‍ക്ക് ഉറപ്പാക്കണം. കൊലക്കേസില്‍ പരോളില്ലാത്ത ജീപര്യന്തം നല്‍കാനുള്ള വകുപ്പ് നിലവിലുണ്ട്. എന്തുകൊണ്ട് ഇതുപോലുള്ള ക്രൂരമായ കുറ്റങ്ങള്‍ക്കും അതു നല്‍കിക്കൂടാ. രാജ്യത്തെ പൗരന്‍മാരിലൊരാള്‍ പോലും ഭയത്തോടെ ജീവിക്കുന്ന സാഹചര്യമുണ്ടാകരുത്.

ജയ്ശ്രീരാം വിളി പ്രകോപിപ്പിക്കുന്ന യുദ്ധാഹ്വാനവും ക്രമസമാധാന പ്രശ്‌നവുമായി മാറിയിട്ടുണ്ട്. അതിന്റെ പേരിലാണ് കൂടുതല്‍ അക്രമങ്ങളും നടക്കുന്നത്. ഒരു മതത്തിന്റെ പേരില്‍ ഇങ്ങനെ അക്രമങ്ങള്‍ നടക്കുന്നത് ഞൈട്ടിക്കുന്നതാണ്. ഇത് ശിലായുഗമല്ല. രാമന്റെ പേര് ഭൂരിപക്ഷ മതവിഭാഗം വിശുദ്ധിയോടെ കാണുന്നതാണ്. ആ പേര് ഇത്തരത്തില്‍ അശുദ്ധമാക്കാന്‍ അനുവദിക്കരുത്. എതിരഭിപ്രായമില്ലാതെ ജനാധിപത്യമില്ല. അതിന്റെ പേരില്‍ ആളുകളെ രാജ്യവിരുദ്ധരും നഗര നക്‌സലുകളുമായി മുദ്ര കുത്തരുതെന്നും കത്ത് ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  an hour ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  an hour ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  an hour ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  an hour ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  an hour ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  3 hours ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  4 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  5 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  6 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  6 hours ago