യൂണിയന് ഓഫിസിന്റെ പൂട്ട് എസ്.എഫ്.ഐ തകര്‍ത്തു: മഹാരാജാസ് കോളജില്‍ സംഘര്‍ഷം
കൊച്ചി: മഹാരാജാസ് കോളജില്‍ എസ്.എഫ്.ഐയും ഫ്രറ്റേണിറ്റിയും തമ്മില്‍ യൂണിയന് ഓഫിസ് തുറക്കുന്നതുമായി ബന്ധപ്പെട്ട് സംഘര്‍ഷം.
കോളജ് യൂണിയന്റെ കാലാവധി കഴിഞ്ഞതിനാല്‍ ഓഫിസ് പൂട്ടാന്‍ ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു. പ്രിന്‍സിപ്പലും ഓഫിസ് അടച്ചുപൂട്ടണമെന്ന് ഉത്തരവിട്ടിരുന്നു. പക്ഷെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പൂട്ടിച്ച ഓഫിസ് വീണ്ടും തുറന്നതാണ് സംഘര്‍ഷം ഉണ്ടാവാന്‍ കാരണം. ഓഫിസ് തുറന്നതിനെ തുടര്‍ന്ന് ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ പ്രതിഷേധമായി ഓഫിസിലേക്ക് ജാഥയായി വരികയായിരുന്നു. മാഗസിന് വര്‍ക്ക് തീര്‍ന്നിട്ടില്ലെന്നും എഡിറ്റര്‍ക്ക് യൂണിയന് ഓഫിസ് ഉപയോഗിക്കേണ്ട ആവശ്യം ഉണ്ടെന്നുമായിരുന്നു എസ്.എഫ്.ഐ വാദം. തുടര്‍ന്ന് ഇരുവിഭാഗവും തമ്മില്‍ വാക്കേറ്റവും പിന്നീട് സംഘര്‍ഷവും ഉണ്ടാവുകയായിരുന്നു.
നാല് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കും ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു. കെ.എസ്.യുവിന്റെ പരാതിയെ തുടര്‍ന്നായിരുന്നു ഓഫിസ് അടച്ചത്. യൂണിയന് കാലാവധി കഴിഞ്ഞ എസ്.എഫ്.ഐ യൂണിയന് ഓഫിസ് പാര്‍ട്ടി ഓഫിസ് പോലെയാണ് ഉപയോഗിക്കുന്നതെന്ന് കെ.എസ്.യു പ്രിന്‍സിപ്പലിന് നല്കിയ പരാതിയില്‍ പറയുന്നുണ്ട്. പരാതിയുടെ അടിസ്ഥാനത്തിലാണ് ഓഫിസ് അടച്ചുപൂട്ടിയതെന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞ് പുതിയ യൂണിയന് നിലവില്‍ വന്നാലെ ഓഫിസ് തുറക്കൂ എന്നും പ്രിന്‍സിപ്പല്‍ കെ. ജയകുമാര്‍ വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."