മുഖ്യമന്ത്രിയും മന്ത്രിമാരും കൂട്ടത്തോടെ ഗള്‍ഫിലേക്ക്... ലക്ഷ്യം പ്രവാസികളില്‍ നിന്നുള്ള ധനസമാഹരണം
മനാമ: കേരളത്തിന്റെ പുനര്‍നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് പ്രവാസികളില്‍ നിന്നും ഫണ്ട് സ്വരൂപിക്കാനായി മുഖ്യമന്ത്രി പിണറായി വിജയനും 17 മന്ത്രിമാരും ഗള്‍ഫ് രാഷ്ട്രങ്ങളിലെത്തുന്നു..ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്കു പുറമെ മലയാളികള്‍ കൂടുതലുള്ള വിവിധ വിദേശ രാഷ്ട്രങ്ങളും മന്ത്രിമാര്‍ സന്ദര്‍ശിക്കുന്നുണ്ട്.
ഈ മാസം 18 മുതല്‍ 21 വരെയുള്ള ദിവസങ്ങളിലാണ് മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവരുടെ ഗള്‍ഫ് സന്ദര്‍ശനം നിശ്ചയിച്ചിരിക്കുന്നത്. ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാരോ വകുപ്പുമായി ബന്ധപ്പെട്ട ഉന്നതോദ്യോഗസ്ഥരോ മന്ത്രിമാരെ അനുഗമിക്കുന്നുണ്ട്.
ഗള്‍ഫിലെ വിവിധ മലയാളി സംഘടനകള്‍, ലോക കേരള സഭാംഗങ്ങള്‍, നോര്‍ക്ക എന്നിവയുമായി ബന്ധപ്പെട്ടാണ് വിദേശ യാത്രകളും പൊതു പരിപാടികളും ക്രമീകരിച്ചിരിക്കുന്നത്.
ഈമാസം 18മുതല്‍ 20 വരെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇളങ്കോവനോടൊപ്പം യു.എ.ഇ യില്‍ പര്യടനം നടത്തും. 18ന് അബൂദാബി, 19ന് ദുബൈ, 20 ന് ഷാര്‍ജ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കുന്ന മുഖ്യമന്ത്രി മലയാളി സംഘടനകളുടെ വിവിധ പരിപാടികളിലും പങ്കെടുക്കും.
ഇതേ തീയതികളില്‍ തന്നെ വൈദ്യുത മന്ത്രി എം.എം.മണി ബഹ്‌റൈനിലെത്തും. കെ.എസ്.ഇ.ബി മാനേജിംഗ് ഡയരക്ടര്‍ എന്‍.എസ് പിള്ളയോടൊപ്പമാണ് മണിയുടെ ബഹ്‌റൈന്‍ സന്ദര്‍ശനം. ബഹ്‌റൈനിലെ വിവിധ മലയാളി സംഗമങ്ങളിലും അദ്ധേഹം സംബന്ധിക്കും.
മറ്റു മന്ത്രിമാരുടെ സന്ദര്‍ശന തീയ്യതികളും രാജ്യങ്ങളും അനുഗമിക്കുന്നവരും ഇപ്രകാരമാണ്
ഒക്ടോബര്‍1820 ദമാം, ജിദ്ദ (സൗദി അറേബ്യ) എ.കെ.ബാലന്‍, കൂടെ ലോ സെക്രട്ടറി ഹരീന്ദ്രനാഥ്.
ഒക്ടോബര്‍19 റിയാദ് (സൗദി അറേബ്യ) മാത്യു ടി.തോമസ്, ഹയര്‍ സെക്കണ്ടറി ഡയരക്ടര്‍ സുധീര്‍ ബാബു.
ഒക്ടോബര്‍1820 മസ്‌കത്ത്, സലാല (ഒമാന്‍) എ.സി മൊയ്തീന്‍, കുടുംബ ശ്രീ ഡയരക്ടര്‍ ഹരികിഷോര്‍.
ഒക്ടോബര്‍1820 ദോഹ (ഖത്തര്‍) ഡോ. കെ.ടി ജലീല്‍, ന്യൂന പക്ഷ കാര്യ വകുപ്പ് സെക്രട്ടറി ഷാജഹാന്‍.
ഒക്ടോബര്‍ 20 കുവൈത്ത് ഇ.പി. ജയരാജന്‍, വ്യവസായ സെക്രട്ടറി സജ്ഞയ് കൗള്‍.
ഒക്ടോബര്‍. 21 സിംഗപ്പൂര്‍ ഇ.ചന്ദ്രശേഖരന്‍, ലാന്‍ഡ് റവന്യൂകമ്മീഷണര്‍ എ.ടി ജെയിംസ്.
മലേഷ്യ ക്വാലംലംപൂര്‍ പി.തിലോത്തമന്‍, കൊച്ചി മെട്രോ മാനേജിംഗ് ഡയരക്ടര്‍ ഹനീഷ് മുഹമ്മദ്.
ഒക്ടോബര്‍. 20, 21 ഓസ്ട്രിയസിഡ്‌നി, മെല്‍ബണ്‍ ജെ.മേഴ്‌സിക്കുട്ടിയമ്മ, സാമൂഹിക നീതി വകുപ്പ് സെക്രട്ടറി ജാഫര്‍ മാലിക്.
ഒക്ടോ.21 ഓക് ലന്‍ഡ് ന്യൂസിലന്റ് രാമചന്ദ്രന്‍ കടന്നപ്പള്ളി, പൊതുഭരണവകുപ്പ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ,
ഒക്ടോ.21 ലണ്ടന്‍ കടകംപള്ളി സുരേന്ദ്രന്‍, ടൂറിസം ഡയറക്ടര്‍ ബാലകിരണ്‍.
ഒക്ടോ.21 ജര്‍മനി ഫ്രാങ്ക്ഫുര്‍ട് എ.കെ. ശശീന്ദ്രന്‍, കെ.എസ്.ആര്‍.ടി.സി. മാനേജിങ് ഡയറക്ടര്‍ ടോമിന്‍ ജെ. തച്ചങ്കരി.
ഒക്ടോ.21നെതര്‍ലന്‍ഡ്‌സ്ആംസ്റ്റര്‍ഡാം മാത്യു ടി.തോമസ്, പൊതുമരാമത്ത് സെക്രട്ടറി കെ.എന്‍.സതീഷ്
ഒക്ടോ. 20, 21: അമേരിക്ക ന്യൂയോര്‍ക്ക്, ബോസ്റ്റണ്‍, ഷിക്കാഗോ ഡോ.തോമസ് ഐസക്, കെ.എസ്.എഫ്.ഇ. മാനേജിങ് ഡയറക്ടര്‍ പുരുഷോത്തമന്‍.
ഒക്ടോ 21: കാനഡ ലിവര്‍പൂള്‍, ടൊറന്റോ വി.എസ്. സുനില്‍കുമാര്‍, പി.ആന്‍ഡ് എ.ആര്‍.ഡി. സെക്രട്ടറി ഗോപാലകൃഷ്ണ ഭട്ട്
ഒക്ടോ. 1921: അമേരിക്ക വാഷിങ്ടണ്‍, ടെക്‌സാസ്, ഫ്‌ലോറിഡ ജി. സുധാകരന്‍, നോര്‍ക സി.ഇ.ഒ. ഹരികൃഷ്ണന്‍
ഒക്ടോബര്‍ 21: ശ്രീലങ്കകൊളംബോ ടി.പി.രാമകൃഷ്ണന്‍, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി മോഹന്‍കുമാര്‍.
വിദേശ പര്യടനത്തിനുള്ള പട്ടികയില്‍ ഉള്‍പ്പെടാതെ പോയത് ആരോഗ്യമന്ത്രി കെ.കെ. ശൈലജ, വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ്, വനംമന്ത്രി കെ. രാജു എന്നിവരാണെന്നാണറിയുന്നത്. നേരത്തെ പ്രളയസമയത്ത് ജര്‍മനിയിലേക്ക് പോയ മന്ത്രി കെ.രാജുവിന്റെ സന്ദര്‍ശനം വലിയ വിവാദമായിരുന്നു. അതു കൊണ്ടു തന്നെ രാജു ഉള്‍പ്പെടെയുള്ള മൂന്ന് മന്ത്രിമാരുടെ യാത്രയില്‍ ഇപ്പോഴും വ്യക്തതയില്ല.
ഏതായാലും മുഖ്യ മന്ത്രിയുള്‍പ്പെടെയുള്ളവരുടെ വിദേശ സന്ദര്‍ശനത്തോടെ ഒരാഴ്ചയോളം കേരളത്തില്‍ മന്ത്രിമാരില്ലാത്ത അവസ്ഥയുണ്ടാകുമെന്നതുറപ്പാണ്. കൂടാതെ, സ്വദേശി വത്കരണത്തില്‍ പെട്ട് ദുരിതത്തിലായ സഊദിയുള്‍പ്പെടെയുള്ള ഗള്‍ഫ് രാഷ്ട്രങ്ങളില്‍ ഇപ്പോള്‍ മന്ത്രിമാര്‍ സന്ദര്‍ശിക്കുന്നത് പ്രയോജനപ്പെടുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.
അതേസമയം മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സന്ദര്‍ശനം വിജയിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ വിവിധ രാഷ്ട്രങ്ങളിലെ ലോക കേരള സഭാംഗങ്ങളുടെയും ഇടതുപക്ഷ അനുകൂല പ്രവാസി സംഘടനകളുടെയും നേതൃത്വത്തില്‍ ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."