അന്യസംസ്ഥാന ലോട്ടറിക്ക് ജി.എസ്.ടി രജിസ്ട്രേഷന്: അപ്പീല്‍ തീര്‍പ്പാക്കി
കൊച്ചി: അന്യസംസ്ഥാന ലോട്ടറി വില്പനക്ക് ജി.എസ്.ടി രജിസ്ട്രേഷന് നല്‍കണമെന്ന വിധിക്കെതിരേ സര്‍ക്കാര്‍ നല്കിയ അപ്പീല്‍ തീര്‍പ്പാക്കി. ജി.എസ്.ടി രജിസ്ട്രേഷന് അപേക്ഷ നല്കി നിശ്ചിത ദിവസത്തിനുള്ളില്‍ സര്‍ക്കാറോ ജി.എസ്.ടി അതോറിറ്റിയോ ആക്ഷേപം ഉന്നയിച്ചിട്ടില്ലെങ്കില്‍ സോപാധിക രജിസ്ട്രേഷന് ലഭിച്ചുവെന്ന് കണക്കാക്കാമെന്നാണ് നിയമം. നിശ്ചിത ദിവസത്തിനുള്ളില്‍ തന്നെ മതിയായ രേഖകള്‍ ഹാജരാക്കണമെന്നു ചൂണ്ടിക്കാട്ടി അപേക്ഷകന് നോട്ടിസ് നല്‍കിയിരുന്നു. ഇക്കാര്യം മറച്ചുവച്ചാണ് അപേക്ഷകന് സോപാധിക രജിസ്ട്രേഷന് നല്‍കണമെന്ന് ആവശ്യപ്പെട്ടത്. വെസ്റ്റ് ബംഗാള്‍ ലോട്ടറി സിന്‍ഡിക്കേറ്റ് പ്രൈവറ്റ് ലിമിറ്റഡ് ഡയരക്ടര്‍ തങ്ക വേല് ശെന്തില്കുമാറാണ് ഹൈക്കോടതി സിംഗിള്‍ ബഞ്ചിനെ സമീപിച്ചത്. അപേക്ഷകന് സമര്‍പ്പിച്ചിട്ടുള്ള ഏതെങ്കിലും രേഖകളില്‍ പോരായ്മയുണ്ടെങ്കില്‍ ജി.എസ്.ടി അതോറിറ്റിക്കോ സര്‍ക്കാരിനോ വ്യക്തത വരുത്തുന്നതിന് അധികാരമുണ്ടെന്ന് കോടതി വിധിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."