'സ്വച്ഛ് ഭാരതത്തിനായി ജീവന്‍ വെടിഞ്ഞവന്‍' - റിക്ഷാ ഡ്രൈവറെ കൊന്നവര്‍ക്കെതിരെ ശക്തമായ നടപടിയെന്ന് വെങ്കയ്യ നായിഡു
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പൊതു സ്ഥലത്ത് മൂത്രമൊഴിക്കാന്‍ അനുവദിക്കാഞ്ഞതിന്റെ പേകരില്‍ ക്രൂര മര്‍ദ്ദനത്തിനിരയായി റിക്ഷാഡ്രൈവര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ശക്തമായി അപലപിച്ച് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. സ്വച്ഛ്‌ഭാരതത്തിനായി പ്രവര്‍ത്തിച്ചതിന്റെ പേരിലാണ് ഡ്രൈവര്‍ കൊല്ലപ്പെട്ടതെന്നും അദ്ദേഹത്തെ കൊന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും വെങ്കയ്യ നായിഡു പറഞ്ഞു. ട്വിറ്റര്‍ സന്ദേശത്തിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
താന്‍ വ്യക്തിപരമായി തന്നെ ഇക്കാര്യത്തില്‍ മുന്‍കയ്യെടുക്കുമെന്നും ഒരു കുറ്റവാളി പോലും രക്ഷപ്പെടില്ലെന്നും അദ്ദേഹം ഉറപ്പു നല്‍കി.
ഡല്‍ഹിയിലെ ജി.ടി.ബി നഗറില്‍ ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. മെട്രോ സ്‌റ്റേഷനു സമീപം പൊതുസ്ഥലത്ത് മൂത്രമൊഴിക്കാന്‍ സമ്മതിക്കാതിരുന്നതിന് വിദ്യാര്‍ഥികള്‍ ഇറിക്ഷാ ഡ്രൈവറെ മര്‍ദ്ദിക്കുകയായിരുന്നു.
Sad that an e rickshaw driver was beaten to death for stopping 2 people from urinating in public in Delhi. He was promoting #SwachhBharat /1
— M Venkaiah Naidu (@MVenkaiahNaidu) May 29, 2017
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."