മാതൃകാ മുഅല്ലിം, സുവര്‍ണ സേവന പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു
ചേളാരി: ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സാരഥിസംഗമത്തോടനുബന്ധിച്ച് മികച്ച സേവനത്തിനു മദ്‌റസാധ്യാപകരെ അവാര്‍ഡ് നല്‍കി ആദരിച്ചു. ഈ വര്‍ഷത്തെ മാതൃകാ മുഅല്ലിം അവാര്‍ഡ് കെ. അബ്ദുറസാഖ് മുസ്‌ലിയാര്‍(തലക്കശ്ശേരി)ക്ക് എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ സമ്മാനിച്ചു. മുഅല്ലിം സുവര്‍ണ സേവന അവാര്‍ഡ് എ.കെ ഇബ്‌റാഹീം മുസ്‌ലിയാര്‍ കടിയങ്ങാട്, അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ അഞ്ചരക്കണ്ടി, മുഹമ്മദ് മുസ്‌ലിയാര്‍ ബി.പി അങ്ങാടി, മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍ പള്ളിപ്പുറം, അഹമ്മദ് കോയ മുസ്‌ലിയാര്‍ മാവൂര്‍, മുഹമ്മദ് മുസ്‌ലിയാര്‍ തൃപ്രങ്ങോട്, അബൂബക്കര്‍ മുസ്‌ലിയാര്‍ കോഡൂര്‍, അഹ്മദ് മുസ്‌ലിയാര്‍ കോഴിച്ചെന, പി. ചേക്കു മുസ്‌ലിയാര്‍ ഒതുക്കുങ്ങല്‍, മരക്കാര്‍ മുസ്‌ലിയാര്‍ ആനമങ്ങാട്, അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ചാപ്പനങ്ങാടി എന്നിവര്‍ക്കു വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദിര്‍ എന്നിവര്‍ സമ്മാനിച്ചു.
വിശ്വശാന്തിക്ക് മതവിദ്യ എന്ന പ്രമേയത്തില്‍ സംസ്ഥാന തലത്തില്‍ നടത്തിയ തിസീസ് മത്സരത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടിയ താനൂര്‍ ഇസ്‌ലാഹുല്‍ ഉലൂം അറബിക് കോളജ് വിദ്യാര്‍ഥി ജാബിര്‍ ഇ. പള്ളിക്കല്‍, തൂത ദാറുല്‍ ഉലൂം ഇസ്‌ലാമിക് ആന്‍ഡ് ആര്‍ട്‌സ് കോളജ് വിദ്യാര്‍ഥി സിറാജുദ്ദീന്‍ വി. കാഞ്ഞിരപ്പുഴ, തൃശൂര്‍ ചാമക്കാല നഹ്ജുറശാദ് ഇസ്‌ലാമിക് കോളജിലെ മുഹമ്മദ് റാഫി മൂവാറ്റുപുഴ എന്നിവര്‍ക്കും ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ മാനേജര്‍ എം.എ ചേളാരി, മുഅല്ലിം ഓഡിറ്റോറിയം സംവിധാനിച്ച വിവിധ മേഖലയിലുള്ളവര്‍ക്കും ചടങ്ങില്‍ ഉപഹാരങ്ങള്‍ സമ്മാനിച്ചു.
സംഗമത്തിന്
വിദേശ റെയ്ഞ്ച്
പ്രതിനിധികളും
ചേളാരി: ചേളാരിയില്‍ നടന്ന റെയ്ഞ്ച് സാരഥി സംഗമത്തിനു പ്രതിനിധികളായി വിദേശ രാഷ്ട്രങ്ങളിലെ റെയ്ഞ്ച് പ്രതിനിധികളുമെത്തി. സമസ്ത കേരളാ ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് അംഗീകാരത്തോടെ ജി.സി.സി രാഷ്ട്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മദ്‌റസകളുടെ അധ്യാപക, മാനേജ്‌മെന്റ് പ്രതിനിധികളാണ് ഇന്നലെ സാരഥി സംഗമത്തിനെത്തിയത്.
സയ്യിദ് ശുഐബ് തങ്ങള്‍ യു.എ.ഇ, ശിഹാബുദ്ദീന്‍ തങ്ങള്‍ ബാഅലവി, കെ.എം കുട്ടി ഫൈസി അച്ചൂര്‍, ഇബ്‌റാഹീം ഫൈസി, ഹംസ നിസാമി , മുഹമ്മദലി കുവൈത്ത്, ഇസ്മാഈല്‍ ഹുദവി പാണ്ടിക്കാട് ഖത്തര്‍, പി.സി. അലിക്കുഞ്ഞി ഫൈസി, വി.കെ കുഞ്ഞമ്മദ് ഹാജി ബഹ്‌റൈന്‍. വി.ആസ്വിഫ്, സി.കെ.എ റസാഖ് ഖത്തര്‍, മുസ്തഫ ദാരിമി നിലമ്പൂര്‍, അബ്ദുല്‍ മജീദ് വാണിയമ്പലം സഊദി അറേബ്യ എന്നിവരാണ് പ്രതിനിധികളായി പങ്കെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."