കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി യമഹ 30 ലക്ഷം രൂപ സംഭാവന ചെയ്തു
തിരുവനന്തപുരം: ഇന്ത്യയിലെ മുന്‍നിര ഇരുചക്ര വാഹന നിര്‍മാതാക്കളായ യമഹ കേരളത്തിന്റെ പുനര്‍ നിര്‍മാണത്തിനായി 30 ലക്ഷം രൂപ സംഭാവന ചെയ്തു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനയായും പ്രളയ ബാധിതരായ യമഹ ജീവനക്കാര്‍ക്കും ഡീലര്‍ ജീവനക്കാര്‍ക്കുമുള്ള സംഭാവനയായും ആണ് ഇത് നല്‍കിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ഒന്‍പത് ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച യമഹ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ ഫ് തകാഹിരോ ഹെന്‍മി, അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് രതീഷ് നായര്‍, ജനറല്‍ മാനേജര്‍ പി. ഗേണശന്‍ എന്നിവര്‍ ചേര്‍ന്നു കൈമാറി.
ശേഷിക്കുന്ന 21 ലക്ഷം രൂപ പ്രളയത്തില്‍ നഷ്ടം സംഭവിച്ച യമഹ ജീവനക്കാര്‍, ഡീലര്‍മാരുടെ ജീവനക്കാര്‍ എന്നിവര്‍ക്കാണ് കൈമാറിയത്. യമഹ ജീവനക്കാര്‍ തങ്ങളുടെ പകുതി ദിവസത്തെ ശമ്പളവും സംഭാവന ചെയ്തിട്ടുണ്ട്. കേരളത്തിലെ പ്രളയ ദുരിതാശ്വാസത്തിനായി തുണികള്‍, പുതപ്പുകള്‍, ഭക്ഷണ സാമഗ്രികള്‍ എന്നിവയും അവര്‍ നല്‍കിയിരുന്നു. പ്രതിബദ്ധതയുള്ള ഒരു സ്ഥാപനമെന്ന നിലയില്‍ സംസ്ഥാനത്തെ പുനര്‍ നിര്‍മിക്കാന്‍ യോജിച്ചു മുന്നേറേണ്ട സാഹചര്യമാണിപ്പോളുള്ളതെന്ന് ഇതേക്കുറിച്ചു പ്രതികരിച്ച യമഹ മോട്ടോര്‍ ഇന്ത്യ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് തകാഹിരോ ഹെന്‍മി ചൂണ്ടിക്കാട്ടി. കേരളത്തിലെ ഉപഭോക്താക്കളെ സഹായിക്കാനായി ഒരു മാസത്തെ റീഫ്രഷ് ക്യാംപും യമഹ സംഘടിപ്പിച്ചിരുന്നു. എഞ്ചിന്‍ അറ്റകുറ്റപ്പണി ഉള്‍പ്പെടെയുള്ള ജോലികള്‍ സൗജന്യമായാണ് ഇവിടെ നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."