HOME
DETAILS

കാലം തന്നെ സത്യം; കാലം സത്യമാണ്

  
backup
July 31 2016 | 05:07 AM

%e0%b4%95%e0%b4%be%e0%b4%b2%e0%b4%82-%e0%b4%a4%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%86-%e0%b4%b8%e0%b4%a4%e0%b5%8d%e0%b4%af%e0%b4%82-%e0%b4%95%e0%b4%be%e0%b4%b2%e0%b4%82-%e0%b4%b8%e0%b4%a4%e0%b5%8d

കാലം പറയുന്നു: മനുഷ്യരേ, എന്റെ വരുതിയിലാണു നിങ്ങള്‍ നിലകൊള്ളുന്നത്. എന്റെ പരിധി വിട്ടൊരു ജീവിതം ഈ ലോകത്ത് നിങ്ങള്‍ക്കസാധ്യം. കാലമില്ലാത്ത കാലം അകലെയെന്നല്ല, സങ്കല്‍പങ്ങള്‍ക്കുപോലും വഴങ്ങാത്തതാണ്. വഴങ്ങുമെങ്കില്‍ നിങ്ങളതു തെളിയിക്കൂ...ഞാന്‍ വെല്ലുവിളിക്കുകയാണ്; നിങ്ങള്‍ക്ക് കാലമില്ലാകാലം സങ്കല്‍പിക്കാന്‍ കഴിയില്ല. നിങ്ങള്‍ക്കെന്തു ചെയ്യണമെങ്കിലും ചിന്തിക്കണമെങ്കിലും കാലം കൂടിയേ തീരൂ.
കാലം പറയുന്നു: മനുഷ്യരേ, ഒരിടത്തും തങ്ങാത്ത ഒരു മഹാവാഹനമാണു ഞാന്‍. എവിടെ നിന്നാണോ വന്നത് അവിടേക്കാണെന്റെ സഞ്ചാരം. ഓരോരുത്തരും അവരവരുടെ ഊഴമെത്തുമ്പോള്‍ എന്നില്‍ കയറുന്നു. അവധിയെത്തിയാല്‍ എന്നില്‍നിന്നിറങ്ങിപ്പോവുകയും ചെയ്യുന്നു. സ്ഥിരയാത്രികര്‍ എന്നിലില്ല. ഇറങ്ങേണ്ട സമയമായാല്‍ ഞാനിറങ്ങുന്നില്ലെന്നു പറഞ്ഞ് പിന്‍മാറാന്‍ പറ്റില്ല. അവന്‍ ഇറങ്ങിയേ തീരൂ. പക്ഷേ, സങ്കടമതല്ല. എന്നില്‍ കയറി ചിലര്‍ സ്ഥിരവാസികളെ പോലെ പെരുമാറുന്നതാണ് സഹിക്കാന്‍ കഴിയാത്തത്. അവര്‍ക്കു കിട്ടിയ സീറ്റ് മോടി പിടിപ്പിക്കുകയും വികസിപ്പിക്കുകയും ചെയ്യുന്ന തിരക്കിലാണവര്‍. ഈ സ്റ്റോപിലല്ലെങ്കില്‍ അടുത്ത സ്റ്റോപില്‍ ഇറങ്ങേണ്ടവരാണെന്ന ബോധം അവര്‍ക്ക് തീരെയില്ല. വേറെ ചിലര്‍ സീറ്റിനു വേണ്ടി തര്‍ക്കിക്കുകയാണ്. മറ്റു ചിലര്‍ തനിക്കു ലഭിച്ച സീറ്റിന്റെ മഹിമ പറഞ്ഞ് അഹങ്കരിക്കുന്നു. സീറ്റുകളൊന്നും ആര്‍ക്കും ഉടമപ്പെടുത്താവതല്ല, താല്‍ക്കാലികമായി ഉപയോഗിക്കാന്‍ ലഭിച്ചതാണെന്ന ചിന്ത വേണ്ടേ...
കാലം പറയുന്നു: മനുഷ്യരേ, പല വേഷത്തിലും പല കോലത്തിലും പ്രത്യക്ഷപ്പെടുന്ന മികച്ച നടനാണു ഞാന്‍. ഇന്ന് വസന്തമാണെങ്കില്‍ അടുത്ത ദിവസം ശിശിരമാണു ഞാന്‍. അതു കഴിഞ്ഞാല്‍ ഗ്രീഷ്മമാണ്. പിന്നെ വര്‍ഷമാണ്. ഇങ്ങനെ നിരന്തരം ഞാന്‍ വേഷം മാറിക്കൊണ്ടിരിക്കും. എന്നും വസന്തം എന്ന അവസ്ഥയില്ല. എന്റെ മറിമായത്തില്‍ ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തങ്ങളേറയില്ലേ. ലോകത്തൊന്നും സ്ഥിരമല്ലെന്നും ഓരോ അവസ്ഥയും മാറിമറിയുമെന്നും ചിന്തിക്കുന്നവര്‍ക്ക് ചിന്തിക്കാമല്ലോ. ഇന്ന് ദുഃഖാവസ്ഥയാണെങ്കില്‍ നാളെ സുഖാവസ്ഥയാണെന്നും ഇന്ന് സുഖാവസ്ഥയാണെങ്കില്‍ നാളെ ദുഃഖാവസ്ഥയാണെന്നും എന്തു കൊണ്ട് എന്നെ കണ്ട് ജനം മനസിലാക്കുന്നില്ല.
കാലം പറയുന്നു: പുതിയതിനെ പഴയതും പഴയതിനെ പുതിയതുമാക്കുന്ന രാസവിദ്യക്കാരനാണു ഞാന്‍. ചെറിയവനെ വലിയവനും വലിയവനെ ചെറിയവനുമാക്കുന്ന അധികാരിയാണു ഞാന്‍. ലോകത്ത് ഏതു വസ്ത്രമാണ് എന്നെന്നും പുതുപുത്തനായി നിലനില്‍ക്കുന്നത്. ഞാന്‍ കടന്നുപോകുമ്പോള്‍ നിങ്ങളുടെ എത്ര വിലയേറിയ ചെരിപ്പും നിങ്ങള്‍ വലിച്ചെറിയും. വസ്ത്രങ്ങള്‍ നിങ്ങള്‍ ഒഴിവാക്കും. കണ്ണഞ്ചിപ്പിക്കുന്ന നിങ്ങളുടെ വാഹനം നിങ്ങള്‍ വില്‍പനയ്ക്കു വയ്ക്കും. എന്റെ കടന്നുപോക്കിലൂടെ ഏതു പുതിയതും പഴയതായി മാറുന്നത് നിങ്ങള്‍ കാണുന്നവരാണെങ്കില്‍ എന്തിനാണ് പിന്നെ നിങ്ങള്‍ അഹങ്കരിക്കുന്നത്? എനിക്ക് വലിയ വീടുണ്ടെന്ന് പറഞ്ഞ് നടക്കണോ. എനിക്ക് ഇന്നയിന്ന പദവികളുണ്ടെന്ന് കൊട്ടിപ്പാടണോ? എന്റെ കരസ്പര്‍ശമേല്‍ക്കുമ്പോള്‍ ഇന്നത്തെ നിങ്ങളുടെ കൊട്ടാരം നാളെത്തെ പ്രൗഢി മങ്ങിയ പഴയ വീടായി. ഇന്നത്തെ നിങ്ങളെന്ന അധികാരി നാളെത്തെ ചിറകൊടിഞ്ഞ പക്ഷിയായിമാറി. ഇന്നത്തെ ധനാഢ്യന്‍ നാളെത്തെ പരമദരിദ്രനായി..
കാലം പറയുന്നു: മനുഷ്യരേ, എന്റെ അകത്തിരുന്ന് സത്യവും അസത്യവും നിരന്തരം പോരാടാറുണ്ട്. ഓരോ കാലത്തും ഓരോ കോലത്തിലാണവയുടെ പോരാട്ടങ്ങളുണ്ടാകാറുള്ളത്. പോരാട്ടത്തില്‍ ചിലപ്പോള്‍ സത്യം ജയിക്കും. വേറെ ചിലപ്പോള്‍ അസത്യവും ജയിക്കും. എന്നാല്‍ അന്തിമ വിജയം സത്യത്തിനു മാത്രമേ ഉണ്ടാകൂ എന്ന് പലവുരു ഞാന്‍ തെളിയിച്ചതാണ്. തെളിയിച്ചുകൊണ്ടിരിക്കുന്നതും ഇനിയും തെളിയിക്കുന്നതുമാണ്. അന്തിമ വിജയം അസത്യത്തിനു ലഭിച്ച ചരിത്രം ഞാനുണ്ടായതു മുതല്‍ ഇന്നേ വരെ ഉണ്ടായിട്ടില്ല. നിംറോദിനും ഫറവോനും ഖാറൂനിനുമെല്ലാം താല്‍ക്കാലിക വിജയങ്ങളുണ്ടായിട്ടുണ്ട്. പക്ഷേ, അന്തിമപോരാട്ടത്തില്‍ അവരെല്ലാം തോറ്റുതുന്നം പാടിയത് ആര്‍ക്കും അറിയാവുന്ന ചരിത്രസത്യങ്ങളാണ്. എന്നിട്ടും നിങ്ങളില്‍ ചിലര്‍ അസത്യത്തിന്റെ പാളയത്തില്‍ താവളമടിച്ചതാണ് എന്നെ അത്ഭുതപ്പെടുത്തുന്നത്. തോല്‍ക്കുന്ന പാര്‍ട്ടിയില്‍ എന്തിന് അംഗമാകണം? അല്‍പം ബുദ്ധിമുട്ടിയാലും ജയിക്കുന്ന പാട്ടിയിലല്ലേ ബുദ്ധിയുള്ളവര്‍ അണി ചേരേണ്ടത്.
കാലം പറയുന്നു: മനുഷ്യരേ, ഞാനാരെയും കാത്തുനില്‍ക്കാതെ മുന്നോട്ടു മാത്രം പോയിക്കൊണ്ടിരിക്കുന്ന സഞ്ചാരിയാണ്. മുന്നോട്ടു വച്ച കാല്‍ ഒരിക്കലും പിന്നോട്ടുവയ്ക്കുന്ന പ്രശ്‌നമില്ല. എന്നെ നിര്‍മാണാത്മകമായ കാര്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്താം. സംഹാരാത്മകമായ കാര്യങ്ങള്‍ക്കും ഉപയോഗപ്പെടുത്താം. ഓരോരുത്തര്‍ക്കും അവരവരുടെ ഇഷ്ടം പോലെ ചെയ്യാം. പക്ഷേ, ഒരു കാര്യം. തിരഞ്ഞെടുക്കുന്നവര്‍ നിങ്ങളാണ്; ഞാനല്ല. നിങ്ങള്‍ തിരഞ്ഞെടുത്തതിന്റെ ഫലമായി നിങ്ങള്‍ക്കു വല്ല ആപത്തും വന്നുഭവിച്ചാല്‍ അതിനൊരിക്കലും എന്നെ പഴിക്കണ്ട. നിങ്ങളെ പഴിച്ചാല്‍ മതി. ചിലര്‍ എന്നെ പറ്റി പറയാറുണ്ട് 'കഷ്ടകാലം', 'കാലം മോശമാണ്', 'ഈ ദിവസം തീരെ ശരിയില്ല', 'ഈ അഭിശപ്തയുഗം' എന്നൊക്കെ. ചോദിക്കട്ടെ, ഞാനാണോ അവരെ കഷ്ടപ്പെടുത്തിയത്? കഷ്ടതയ്ക്കു വകയാകുന്ന ചെയ്തികള്‍ അവരുണ്ടാക്കിവച്ചതിന് എന്നെ പഴിച്ചിട്ടെന്തു കാര്യം? ഞാന്‍ വെറുമൊരു കത്തി. കത്തിയെ കഥയില്ലാതെ ഉപയോഗിച്ചപ്പോള്‍ കൈ മുറിഞ്ഞു. അതിന്റെ പേരില്‍ അകത്ത് കത്തിയോട് അടക്കാനാവാത്ത രോഷം കത്തി. കത്തിക്കെതിരെ കുത്തുവാക്കുകള്‍ അഴിച്ചുവിട്ടു. ഈ നടപടിക്ക് 'തലവെളിവില്ലായ്മ' എന്നല്ലേ വിശേഷണം. ഇതല്ലേ സത്യത്തില്‍ എന്നെ വിമര്‍ശിക്കുന്നവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്?
കാലം പറയുന്നു: ഞാന്‍ കണിശക്കാരനാണ്. ഒരാളെയും കാത്തു നില്‍ക്കുന്ന സ്വഭാവം എനിക്കില്ലേയില്ല. ഞാനെന്റെ പണി തുടര്‍ന്നുകൊണ്ടേയിരിക്കും. എന്നെപ്പോലെ അലസത വെടിഞ്ഞ് ഏല്‍പ്പിച്ച പണി തുടരാന്‍ ധൈര്യമുള്ളവര്‍ എന്റെ കൂടെ കൂടുക. അവര്‍ എന്നില്‍നിന്നു മറഞ്ഞാലും ഞാനവരെ മറക്കില്ല. എന്നെന്നും ഞാനവരെ ഓര്‍മിക്കും. മറ്റുള്ളവര്‍ക്ക് ഓര്‍മിപ്പിച്ചുകൊടുക്കുകയും ചെയ്യും. അതിനാല്‍ എന്നെ ഉപയോഗപ്പെടുത്തേണ്ടവര്‍ എന്നെ ഉപയോഗപ്പെടുത്തട്ടെ. അല്ലാത്തവര്‍ ഖേദിക്കാനായി പിന്നീടൊരു നാള്‍ മാറ്റിവയ്ക്കട്ടെ.
കാലം തന്നെയാണു സത്യം; കാലം സത്യമാണ്. സത്യമാണതു പറയുന്നത്. സത്യമാണത് കാണിച്ചുതരുന്നത്. സത്യമാണത് കേള്‍പ്പിച്ചുതരുന്നത്. സത്യമാണത് ബോധ്യപ്പെടുത്തിത്തരുന്നതും. അതിനാല്‍ കാലത്തിന്റെ ഈ വാക്കുകള്‍ക്ക് ഇനിയെങ്കിലും ചെവി കൊടുക്കുക; കാലപുരുഷന്മാരായി നിങ്ങള്‍ക്കു വാഴാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  17 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  18 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  18 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  19 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  19 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  19 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  20 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  20 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  20 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  20 hours ago