യു.പിയില്‍ യുവതിയെയും മകളെയും കാറില്‍ നിന്ന് വലിച്ചിറക്കി കൂട്ട ബലാത്സംഗം ചെയ്തു
ബുലന്ദ്ഷാര്‍: യുവതിയെയും മകളെയും കാറില്‍ നിന്ന് വലിച്ചിറക്കി കൂട്ടബലാത്സംഗം ചെയ്തു. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷാര്‍ ദേശീയപാതയിലാണ് സംഭവം. ഡല്‍ഹിയില്‍ നിന്ന് 65 കിലോമീറ്റര്‍ ദൂരത്താണിത്.
നോയിഡയില്‍ നിന്നുള്ള യുവതിയുടെ 14 വയസ്സുള്ള മകളുമാണ് അഞ്ചംഗ സംഘത്തിന്റെ ബലാത്സംഗത്തിനിരയായത്. വെള്ളിയാഴ്ച രാത്രി നോയിഡയില്‍ നിന്ന് യു.പിയിലെ ഷാജഹാന്‍പൂരിലേക്ക് പോവുകയായിരുന്നു ഇവരുടെ കുടുംബം. ബുലന്ദ്ഷാറിലെത്തിയപ്പോള് ടയര്‍ പൊട്ടുകയും കാര്‍ നിര്‍ത്തുകയുമായിരുന്നു. പിന്നാലെ അഞ്ചംഗ സംഘമെത്തി ഭര്‍ത്താവിനെ കെട്ടിയിട്ട ശേഷം യുവതിയെയും മകളെയും സമീപത്തെ പാടത്തേക്കു വലിച്ചിഴച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ഇവരുടെ കൈവശമുണ്ടായിരുന്ന പണവും സ്വര്‍ണവും മൊബൈല്‍ ഫോണുകളും കവര്‍ന്നിട്ടുണ്ട്.
കാറിലുണ്ടായിന്ന മറ്റൊരു കുടുംബാംഗമാണ് പിറ്റേന്ന് രാവിലെ പൊലിസിനെ വിവരം അറിയിച്ചത്. ഡല്‍ഹി കാണ്‍പൂര്‍ ഹൈവേയിലാണ് സംഭവം. സംഭവം നടന്നതിന്റെ നൂറു മീറ്റര്‍ മാത്രം അകലത്തില്‍ പൊലിസ് പോസ്റ്റുണ്ടായിരുന്നു. കേസില്‍ ഇതുവരെ അറസ്റ്റൊന്നുമുണ്ടായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."