കള്ളക്കഥയുണ്ടാക്കി പി.എസ്.സിയെ തകര്‍ക്കാന്‍ ശ്രമം: മുഖ്യമന്ത്രി
തിരുവനന്തപുരം: കള്ളക്കഥയുണ്ടാക്കി പി.എസ്.സിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൂടുതല്‍ കാര്യക്ഷമതയോടെയും വിശ്വാസ്യതയോടെയും പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് പി.എസ്.സി നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തെ മോശമായി ചിത്രീകരിച്ച് യുവജനങ്ങളില്‍ അങ്കലാപ്പ് ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്.
പുറത്തുനിന്നുള്ള ഒരു ഇടപെടലും പരീക്ഷാ നടത്തിപ്പിലോ നിയമനത്തിലോ ഇല്ല. മറ്റ് പല സംസ്ഥാനങ്ങളിലും അങ്ങനെ അല്ല. കുറ്റമറ്റ പ്രവര്‍ത്തനമാണ് പി.എസ്.സിയുടെ വിശ്വാസ്യതയുടെ അടിസ്ഥാനം. ഭരണഘടനാ സ്ഥാപനങ്ങളെ രാജ്യവ്യാപകമായി തകര്‍ക്കാന്‍ നടക്കുന്ന ശ്രമത്തിന്റെ ഭാഗമാണ് പി.എസ്.സിക്ക് എതിരായ ആക്ഷേപം. യൂനിവേഴ്‌സിറ്റി കോളജിലെ രണ്ട് വിദ്യാര്‍ഥികള്‍ അനധികൃതമായി റാങ്ക് ലിസ്റ്റില്‍ കയറിപ്പറ്റിയെന്നാണ് ആരോപണം. അത് തെറ്റെന്ന് തെളിയുകയും ചെയ്തു. എന്നാല്‍, സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാന്‍ പി.എസ്.സി പോലെ സുതാര്യമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ വിശ്വാസ്യത ചോദ്യംചെയ്യുകയാണ്.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 1.10 ലക്ഷം നിയമനങ്ങളാണ് പി.എസ്.സി നടത്തിയത്. 22,000 തസ്തിക സൃഷ്ടിച്ചു. കേരളത്തിലെ പി.എസ്.സി രാജ്യത്തെ മറ്റു പിഎ.സ്.സികള്‍ക്ക് മാതൃകയാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."