HOME
DETAILS
MAL
പശുവിറച്ചി കടത്തിയെന്നാരോപിച്ച് മഹാരാഷ്ട്രയില്‍ യുവാക്കള്‍ക്ക് ക്രൂരമര്‍ദ്ദനം
backup
May 29 2017 | 10:05 AM
മലേഗാവ്: പശുവിറച്ചി കടത്തിയെന്നാരോപിച്ച് മഹാരാഷ്ട്രയിലെ മാലേഗാവില്‍ യുവാക്കള്‍ക്ക് ക്രൂരമര്‍ദ്ദനം. ഗോസംരക്ഷകരുടെ മര്‍ദ്ദനത്തില്‍ ഗുരുതരമായി പരുക്കേറ്റ യുവാക്കളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മഹാരാഷ്ട്രയിലെ വാഷിം ജില്ലയിലാണ് ഇന്നലെ പശുസംരക്ഷകരുടെ ആക്രമണം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഒന്‍പത് പേരെ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മര്ദ്ദനത്തിനിരായാ യുവാക്കള്‍ക്കെതിരെ പശുവിറച്ചി കൈവശം വെച്ചതിന്റെ പേരില്‍ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. ഇവരിൽ നിന്ന് കണ്ടെടുത്ത മാംസം നാഗ്പൂരിലെ സംസ്ഥാന ലാബോറട്ടറിയിൽ പരിശോധനക്കയച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."