മുതലമട മേഖലയില്‍ അനധികൃത ക്വാറികള്‍ വീണ്ടും സജീവമായി
മുതലമട :മുതലമട മേഖലയില്‍ അനധികൃത ക്വാറികള്‍ വീണ്ടും സജീവമായി .ചെമ്മണാപതി ,മേച്ചിറ,വെള്ളാരംകടവ്, ഇടുക്ക്പാറ, കൊട്ടപ്പള്ളം, കൊല്ലങ്കോട് പഞ്ചായത്തിലെ ചാത്തന്‍ഞ്ചിറ, മാത്തൂര്‍, ചാത്തന്‍പാറ എന്നീ പ്രദേശങ്ങളിലാണ് അനധികൃതമായി ക്വാറികള്‍ സജീവമായി പ്രവര്‍ത്തിക്കുന്നത്.
റവന്യൂ സ്ഥലങ്ങളില്‍ വരെ അനധികൃത ക്വാറികള്‍ നിലവില്‍ സജീവമായി പ്രവര്‍ത്തിക്കുന്നു. വില്ലേജ് താലൂക്ക് ഉദ്യോഗസ്ഥര്‍ക്ക് അറിയാമെങ്കിലും നടപടികള്‍ എങ്ങുമെത്തിയില്ല. ദിനംപ്രതി മുന്നൂറിലധികം ടിപ്പറുകളില്‍ ആണ് മുതലമടയില്‍ നിന്നും കോറി ഉത്പന്നങ്ങള്‍ നിറച്ചുകൊണ്ട് ടിപ്പറുകള്‍ മറ്റുള്ള ജില്ലകളിലേക്കും പ്രദേശങ്ങളിലേക്കും പോയിക്കൊണ്ടിരിക്കുന്നത്. സര്‍ക്കാര്‍ നടപടികള്‍ ശക്തമാക്കുന്നു ഉണ്ടെന്ന് പറയുന്നുണ്ടെങ്കിലും അനധികൃത ക്വാറികള്‍ നിലനില്‍ക്കുന്ന പ്രദേശങ്ങളിലെജനങ്ങളെ ഭീഷണിപ്പെടുത്തിയാണ് ക്വാറികള്‍ പ്രവര്‍ത്തിക്കുന്നത്.
പരിസ്ഥിതിലോല പ്രദേശങ്ങളിലെ കരിങ്കല്‍ ഖന പ്രദേശങ്ങളിലേക്ക് ജിയോളജി സമാഗമായ പഠനം നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.ചിലാപദേശങ്ങളില്‍ വീടുകള്‍ക്ക് വിള്ളലുകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഇത്തരം പ്രദേശങ്ങളില്‍ റവന്യൂ സംഘം എത്തുവാനോ പരിശോധിക്കാനോ നടപടിയെടുക്കുവാന്‍ ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചില്ല.
പ്രാദേശിക രാഷ്ട്രീയക്കാരുടെ പിന്തുണയോടെയാണ് മുതലമട കൊല്ലങ്കോട് മേഖലയില്‍ അനധികൃത ക്വാറികള്‍ സജീവമായി പ്രവര്‍ത്തിക്കുന്നത് രണ്ടാഴ്ച മുമ്പ് റവന്യൂ അധികൃതര്‍ പരിശോധിക്കാന്‍ എത്തിയെങ്കിലും ഉദ്യോഗസ്ഥര്‍ എത്തുന്നത് മുന്‍കൂട്ടി അറിഞ്ഞ് കോറി പ്രവര്‍ത്തിപ്പിക്കുന്നവര്‍ ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചു. ഉദ്യോഗസ്ഥര്‍ തിരിച്ചു പോയതോടെ ക്വാറികള്‍ വീണ്ടും സജീവമായി.
വന്‍ സ്‌ഫോടനങ്ങള്‍ നടക്കുന്ന മുതലമടയിലെ അനധികൃത ക്വാറികള്‍ പ്രദേശത്തെ നാട്ടുകാരുടെ ഉറക്കം കെടുത്തുകയാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആരോപിക്കുന്നു ജിയോളജി എക്‌സ്‌പ്ലോസീവ് റവന്യൂ തദ്ദേശസ്വയംഭരണം വകുപ്പുകളുടെ ലഭിച്ചാല്‍ മാത്രമേ ഒരു ക്വാറികള്‍ പ്രവര്‍ത്തിപ്പിക്കാവൂ എന്നിരിക്കെ നിബന്ധനകളെല്ലാം കാറ്റില്‍പ്പറത്തിക്കൊണ്ട് ഉദ്യോഗസ്ഥരെ പോക്കറ്റില്‍ പോക്കറ്റിലാക്കി അനധികൃതമായി മുന്നോട്ടുപോകുന്ന ക്വാറി മാഫിയകളെ നിയന്ത്രിക്കുവാന്‍ ജില്ലാ കളക്ടര്‍ നേരിടണമെന്നാണ് പരിസ്ഥിതി സംഘടനകളുടെയും നാട്ടുകാരുടെയും ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."